Latest News

ആരാധകരെ ചേര്‍ത്ത്, മാധ്യമങ്ങളെ തള്ളി ദിലീപ്: ദിലീപിന്റെ വീടിനു മുന്നില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമങ്ങളോട് തട്ടിക്കയറി എബ്രിഡ് ഷൈന്‍

2017-10-05 03:11:05am |

ആലുവ: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങില നടന്‍ ദിലീപിനെ മലയാള സിനിമയിലെ പ്രമുഖര്‍ എത്തി സന്ദര്‍ശിച്ചു. വീടിനു പുറത്തു കാത്തു നിന്ന ആരാധകരെ ദിലീപ് ചേര്‍ത്തുപിടിച്ചു. ദിലീപേട്ടാ.. എന്ന വിളി വീടിനു സമീപത്തു നിന്ന് ആരവത്തിലുയര്‍ന്നു. ചിലര്‍ ദിലീപിനോടൊപ്പം നിന്ന് സെല്‍ഫിയും പകര്‍ത്തിയാണ് സന്തോഷം പങ്കുവെച്ചത്.

ആരാധകരെ ചേര്‍ത്തു പിടിച്ച ദിലീപ് എന്നാല്‍ പുറത്തു കാത്തു നിന്ന മാധ്യമങ്ങളെ അവഗണിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കാനും ദിലീപ് തയാറായില്ല. അതേസമയം, ദിലീപിനെ സന്ദര്‍ശിക്കാനായി എത്തിയ സംവിധായകന്‍ എബ്രിഡ് ഷൈന്‍ മാധ്യമങ്ങളോട് കയര്‍ത്തു. ദിലീപിന്റെ വീടിന്റെ മുന്നില്‍ നിന്ന ദൃശ്യങ്ങ ള്‍ പകര്‍ത്തുന്നതിന്റെ ഇടയിലാണ് എബ്രിഡ് ഷൈന്‍ മാധ്യമങ്ങളോട് തട്ടിക്കയറിയത്. നടി കെപിഎസി ലളിത, രാമലീലയുടെ സംവിധായകനും, നിര്‍മ്മാതാവ് ഉള്‍പ്പെടെ നിരവധി പേര്‍ ദിലീപിനെ സന്ദര്‍ശിക്കാന്‍ എത്തി.