Latest News

ധനുഷിന്റെ പിതൃത്വം സംബന്ധിച്ച തര്‍ക്കം വഴിത്തിരിവില്‍ ; കോടതിയില്‍ ഹാജരാക്കിയ ജനനസര്‍ട്ടിഫിക്കറ്റും സ്‌കൂള്‍ ടി.സിയും വ്യാജം?

2017-10-06 02:55:20am |

തമിഴ് നടന്‍ ധനുഷിന്റെ പിതൃത്വം സംബന്ധിച്ച തര്‍ക്കം വഴിത്തിരിവില്‍. ധനുഷ് കോടതിയില്‍ ഹാജരാക്കിയ ജനനസര്‍ട്ടിഫിക്കറ്റും സ്‌കൂള്‍ ടി.സിയും വ്യാജമാണെന്നു ധനുഷിന്റെ പിതാവെന്ന് അവകാശപ്പെട്ട ആര്‍. കതിരേശന്‍ പോലീസില്‍ പരാതി നല്‍കി.

ധനുഷ് മകനാണെന്ന് അവകാശപ്പെട്ടു കതിരേശന്‍ നല്‍കിയ ഹര്‍ജി നേരത്തെ മദ്രാസ് െഹെക്കോടതിയുടെ മധുര ബെഞ്ച് തള്ളിയിരുന്നു. ഈ കേസില്‍ ധനുഷ് ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് മധുരയിലെ കെ. പുതൂര്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

അഭിഭാഷകനായ എസ്. െടെറ്റസിനൊപ്പമാണ് കതിരേശന്‍ സ്‌റ്റേഷനിലെത്തിയത്.ചെെന്നെ എഗ്‌മോറിലെ ഗവ. വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ആശുപത്രിയിലെയും ചെെന്നെ കോര്‍പറേഷനിലെയും രേഖകള്‍ പരിശോധിച്ചതില്‍നിന്നാണ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നു മനസിലായതെന്നും പരാതിയില്‍ പറയുന്നു.

'' 1983 ജൂെലെ 30 നു ജനിച്ച ആണ്‍കുട്ടിക്കായി ചെെന്നെ കോര്‍പറേഷന്‍ 1993 ജൂണ്‍ 31 നു നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ മാതാപിതാക്കളുടെ പേര് കൃഷ്ണമൂര്‍ത്തിയെന്നും വിജയലക്ഷ്മിയെന്നുമാണു ചേര്‍ത്തിരിക്കുന്നത്. രജിസ്‌ട്രേഷന്‍ നമ്പരിന്റെ കോളം ഒഴിഞ്ഞുകിടക്കുകയാണ്. ഇത് അസാധാരണമാണ്.

പേര് തിരുത്തിക്കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനങ്ങളിലും െവെരുധ്യമുണ്ട്. ആര്‍. കസ്തൂരിരാജയുടെ മകന്‍ ആര്‍.കെ. വെങ്കടേഷ് പ്രഭുവിന്റെ പേര് കെ. ധനുഷ് എന്നു മാറ്റുന്നതായാണ് 2003 ഡിസംബറിലെ വിജ്ഞാപനം. എന്നാല്‍, ആര്‍. കൃഷ്ണമൂര്‍ത്തിയുടെ പേര് ആര്‍. കസ്തൂരിരാജ എന്നു മാറ്റിയതായി 2015 ഫെബ്രുവരിയിലെ വിജ്ഞാപനത്തില്‍ പറയുയുന്നു.''-അഡ്വ. െടെറ്റസ് പറഞ്ഞു.