Latest News

ദിലീപിന്റെ രാമലീലയുടെ അതേ വിധിയായിരുന്നു അന്ന് ആ സൂപ്പര്‍ഹിറ്റ് സുരേഷ് ഗോപി ചിത്രത്തിനും

2017-10-07 03:37:46am |

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് ജയിലില്‍ കഴിയുന്ന സമയത്താണു ദിലീപ് ചിത്രമായ രാമലീല റിലീസ് ചെയ്യുന്നത്. കഴിഞ്ഞ രണ്ടു മാസത്തിലേറെയായി റിലിസിങ് തിയതി നീട്ടി വച്ച് ഒടുവില്‍ കഴിഞ്ഞയാഴ്ചയയിരുന്നു ചിത്രം റിലീസിന് എത്തിയത്. ദിലീപ് ജയിലായിരുന്നു എങ്കിലും ചിത്രം മികച്ച കളക്ഷന്‍ റക്കോര്‍ഡുകളൊടെ മുന്നോട്ടു പോകുകയാണ്. മാധ്യമങ്ങള്‍ ഒന്നടങ്കം ചിത്രം ബഹിഷ്‌കരിച്ചിരുന്നു. ഇതിന് സമാനമായ ഒരു മാധ്യമ ബഹിഷ്‌കരണം ജോഷി-സുരേഷ് ഗോപി-മഞ്ജു വാര്യര്‍ ചിത്രമായ പത്രം നേരിട്ടിരുന്നു.

പത്ര മാധ്യമ രംഗത്തെ ഉള്ളുകളികള്‍ പുറത്തു കൊണ്ടു വരുന്ന ചിത്രമായിരുന്നു ഇത്. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമ്പോള്‍ തന്നെ പത്ര മുതലാളിമാരെ മൊത്തം പൊളിച്ചടുക്കുന്നു എന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇക്കാരണത്താല്‍ പ്രമുഖ മാധ്യമങ്ങള്‍ എല്ലാം ഈ ചിത്രത്തെ ഭയക്കുകയോ ബഹിഷ്‌കരിക്കുകയോ തഴയുകയോ ചെയ്തിരുന്നു എന്നു പറയുന്നു. സെന്‍സര്‍ ബോര്‍ഡിനെ സ്വാധിനിച്ചു ചിത്രം നിരോധിക്കാനുള്ള ശ്രമവും ഉണ്ടായി. രണ്ട് തവണ റിലിസിങ് ഡേയ്റ്റ് മാറ്റി. തുടര്‍ന്നു 1999 ആഗസ്റ്റ് 10 ന് ചിത്രം റിലീസ് ചെയ്തു. ആദ്യ ഷോ കഴിഞ്ഞതോടെ ചിത്രത്തിന് ആളുകള്‍ ഇരച്ചു കയറുകയായിരുന്നു