Latest News

ലിപ് ലോക്ക് രംഗങ്ങളില്‍ അഭിനയിക്കുന്നതിനെ കുറിച്ച് തന്റെ ഭാര്യയുടെ അഭിപ്രായം ഇങ്ങനെ: തുറന്നു പറഞ്ഞ് ടോവിനോ

2017-10-08 05:45:26am |

മലയാളത്തിലെ യുവനിരയില്‍ ശ്രദ്ധേയനായ താരമാണു ടോവിനോ. ഗോദയും തരംഗവുമൊക്കെ ടോവിനോയെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി. അതിനിടയില്‍ തരംഗത്തിന്റെ വിജയം ആഘോഷിക്കാന്‍ ഒരു ചാനല്‍ പരിപാടിയില്‍ എത്തിയ ടോവിനോയ്ക്കു നേരിടേണ്ടി വന്നത് അല്‍പ്പം രസകരമായ ചോദ്യമായിരുന്നു. ലിപ് ലോക്ക് സീനുകളില്‍ അഭിനയിക്കുന്നതിനെ കുറിച്ചു ഭാര്യ ലിഡിയയുടെ അഭിപ്രായം എന്താണ് എന്നായിരുന്നു ചോദ്യം.

ലിപ്‌ലോക്ക് സീനുകള്‍ കാണുന്നതു ലിഡിയയ്ക്കു വലിയ താല്‍പ്പര്യം ഉള്ള കാര്യമല്ല. സിനിമയിലും കാണാന്‍ താല്‍പ്പര്യം ഇല്ല. പക്ഷേ ജോലിയുടെ ഭാഗമായി അത്തരം സീനുകളില്‍ താന്‍ അഭിനയിക്കുന്നതിനോടു ലിഡിയയ്ക്ക് എതിര്‍പ്പില്ല എന്നും ടോവിനോ പറയുന്നു. ഗോസിപ്പുകളെക്കുറിച്ചു ചോദിച്ചപ്പോള്‍ ബുദ്ധിയുള്ളവര്‍ ആരും ഗോസിപ്പുകളില്‍ വിശ്വസിക്കില്ല എന്നായിരുന്നു ടോവിനോ പറഞ്ഞത്.