Latest News

പരിഹാരം വിവാഹമോചനമോ ? വരാനിരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ജ്യോത്സ്യന്റെ പ്രവചനങ്ങളില്‍ ഞെട്ടി ദിലീപ്

2017-10-10 03:16:48am |

തന്റെ ജാമ്യം പ്രവചിച്ച ജ്യോത്സ്യനെ ദിലീപ് നേരിട്ട് കണ്ടുവെന്നും, വരാനിരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ജ്യോത്സ്യന്റെ പ്രവചനങ്ങളില്‍ താരം ഞെട്ടിയിരിക്കുകയാണെന്നും പുതിയ റിപ്പോര്‍ട്ട്. ദോഷത്തിന് പരിഹാരം തേടിയപ്പോള്‍ ഏറെ വേദനിപ്പിക്കുന്ന മറുപടിയാണ് ഉണ്ടായതെന്നാണ് പുതിയ റിപ്പോര്‍ട്ട്. കാവ്യാ മാധവനും ദിലീപും വിവാഹിതരാകാന്‍ തീരുമാനിച്ചപ്പോള്‍ ഇരുവരുമായി അടുപ്പമുള്ള ജ്യോല്‍സ്യന്‍ ആദ്യം വിവാഹത്തിന് അനുകൂലിച്ചിരുന്നില്ല. ചില ദുര്‍നിമിത്തങ്ങള്‍ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇരുവരും അത് അവഗണിച്ചു. എന്നാല്‍ പിന്നാലെ എത്തിയ അനുഭവങ്ങള്‍ ജ്യോത്സ്യന്റെ പ്രവചനത്തിന് ബലമേകി. ഇപ്പോള്‍ ഇരുവരുടേയും വിവാഹ ജീവിതത്തില്‍ ഒരു മോചനം അത്യാവശ്യമാണെന്നും അങ്ങനെ സംഭവിച്ചാല്‍ അത് ദിലീപിന് കേസിന് ഗുണം ചെയ്യുമെന്ന് ജ്യോത്സ്യന്‍ ഉപദേശിച്ചുവെന്നുമാണ് പുതിയ റിപ്പോര്‍ട്ട്. കേസില്‍ ദിലീപ് രക്ഷപ്പെട്ടുവരുമ്പോള്‍ വീണ്ടും ഇരുവര്‍ക്കും വിവാഹിതരായി ഒരുമിച്ച് ജീവിക്കാമെന്നും ജ്യോല്‍സ്യന്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ധനുരാശിയില്‍ പൂരാടം നക്ഷത്രത്തില്‍ ജനിച്ച ദിലീപിന് ഇപ്പോള്‍ രാഹു ദശയുടെ അവസാന കാലമാണ്. അതായത്, ഏഴര ശനിയുടെ മൂര്‍ദ്ധന്യാവസ്ഥയിലാണ് ഇപ്പോള്‍. ഒക്ടോബര്‍ 25 വരെ ഏഴര ശനിയും 26 മുതല്‍ (തുലാം 9 ന് ലഘ്നത്തിലേക്ക് ശനി മാറും) കണ്ടകശനിയും ആരംഭിക്കും. അതാണ് ജാമ്യം ലഭിക്കാന്‍ ഒരു കാരണമായതും. മിഥുനരാശിയില്‍ തിരുവാതിര നക്ഷത്രത്തിലാണ് കാവ്യമാധവന്റെ ജനനം. തുലാം 9 ന് തന്നെയാണ് കാവ്യയുടെ ജാതകത്തിലും കണ്ടകശനി ആരംഭിക്കുന്നത്. സമാനമായ ജാതകനിലയാണ് ഇരുവര്‍ക്കുമുള്ളതെന്നതും ശ്രദ്ധേയമാണ്. മാര്‍ച്ച് മാസത്തിന് ശേഷമുള്ള രണ്ട് വര്‍ഷം കാരാഗൃഹ വാസം അടക്കം അനുഭവിക്കാന്‍ ദിലീപിന്റെ ജാതകവശാല്‍ യോഗമുണ്ട്. കാവ്യയ്ക്കും സമാനമായ യോഗമാണ് ഈ കാലങ്ങളില്‍ ഉണ്ടാവുക. താമസിക്കുന്ന വീടിന് വാസ്തു സംബന്ധമായ ദോഷങ്ങളുണ്ട്. പ്ലാനില്‍ വളരെ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ വാസ്തു ദോഷം മാറ്റിയെടുക്കാം.

നടന്‍ ദിലീപിന്റെ ജാതകവശാല്‍ കണ്ടകശനി തുടങ്ങാന്‍ ഇരിക്കുന്നതേയുള്ളൂ എന്നാണ് പ്രവചനം. ഗ്രഹനില പ്രകാരം ഒക്ടോബര്‍ 26 മുതല്‍ ദീലീപിനും കാവ്യമാധവനും കണ്ടകശനി ആരംഭിക്കുമെന്നും സൂചനയുണ്ട്. കണ്ടകശനി ആരംഭിച്ചാല്‍ കഠിനമായ ദിവസങ്ങളാകും ദിലീപിന്റേയും കാവ്യമാധവന്റേയും ജീവിതത്തില്‍ ഉണ്ടാകുകയെന്നും ജ്യോതിഷി പ്രവചിക്കുന്നു. ദേവിയുടെ അനുഗ്രഹം ഉള്ള കുടുംബമാണ് ദിലീപിന്റേത്. സിനിമാരംഗത്തു നിന്നും വ്യക്തിജീവിതത്തിലും ലഭിച്ച വാക് ശാപവും ശത്രുദോഷവും കഠിനമായി ആ കുടുംബത്തെ പിന്തുടരുന്നുണ്ടെന്നും പ്രവചനമുണ്ട്. അച്ഛന്റെ തറവാടുമായി ബന്ധപ്പെട്ട ദോഷങ്ങളും ദിലീപിനെ വേട്ടയാടുന്നു. ഇത് ദിലീപുമായി സംബന്ധിക്കുന്ന എല്ലാവരേയും ഈ ദോഷങ്ങള്‍ ബാധിക്കുന്നുവെന്നും പ്രവചനമുണ്ട്.