Latest News

ഇത്തരം അവസരങ്ങളില്‍ ചെന്നു പെടുന്ന സ്ത്രീകളെ തന്നെയാണു പഴിക്കേണ്ടത്, എന്തിനാണ് ഈ സ്ത്രീകള്‍ ഹോട്ടലിലേയ്ക്കു പോകുന്നത്: മീ ടു ഹാഷ് ടാഗിനെതിരെ മമ്മൂട്ടിയുടെ നായിക

2017-10-21 03:02:57am |

സ്ത്രീ പീഡനത്തിന് എതിരായ മീ ടു ഹാഷ് ടാഗ് ലോകം മുഴുവന്‍ വ്യാപിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇതിനെതിരെ രംഗത്ത് എത്തിരിക്കുകയാണു ബോളിവുഡ് നടി ടിസ്‌ക ചോപ്രാ. മമ്മൂട്ടിയുടെ മായബസാര്‍, ആസിഫ് അലിയുടെ നിര്‍ണ്ണായകം എന്നി ചിങ്ങ്രളിലൂടെ ഇവര്‍ മലായാളികള്‍ക്ക് സുപരിചിതയാണ്. കാസ്റ്റിങ് കൗച്ചില്‍ നിന്നു രക്ഷപെട്ടയാളാണു താന്‍ എന്ന് ഇവര്‍ പറയുന്നു. ഇത്തരം അവസരങ്ങള്‍ ചെന്നു പെടുന്ന സ്ത്രീകളെ തന്നെയാണു പഴിക്കേണ്ടത്, അവര്‍ എന്തിനു ഹോട്ടലുകളില്‍ പോകുന്നു എന്നും ടിസ്‌ക ചോപ്ര ചോദിക്കുന്നു. ഒരു ഓണ്‍ലൈനില്‍ കുടിയാണ് ഇവര്‍ തന്റെ വിവാദപ്രസ്തവന നടത്തിരിക്കുന്നു. അവര്‍ പറഞ്ഞ കാര്യങ്ങളുടെ പ്രസക്തഭാഗങ്ങള്‍.

എന്നില്‍ നിന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യമാണോ ഞാന്‍ പറയാന്‍ പോകുന്നതെന്ന് ഉറപ്പില്ല. വളരെ സ്പഷ്ടമായി തന്നെ പറയട്ടെ... ഇത്തരം അവസങ്ങളില്‍ ചെന്നു പെടുന്ന സ്ത്രീകളെ തന്നെയാണ് ഇക്കാര്യത്തിന് പഴിക്കേണ്ടത്. എന്തിനാണ് ഈ സ്ത്രീകള്‍ ഹോട്ടല്‍ മുറികളിലേയ്ക്ക്പോകുന്നത്. അവര്‍ക്ക് സ്വന്തം സുരക്ഷയെക്കുറിച്ച ഭയമില്ലേ? ആളുകളുടെ ഖ്യാതിയെക്കുറിച്ച് അവര്‍ക്ക് അറിവില്ലേ? ഇത്തരക്കാരുമായി സഹകരിക്കുന്നത് എന്തിനാണ്. എന്തുകൊണ്ടാണ് അവര്‍ ഉറപ്പിച്ച് ഇല്ല എന്നു പറയാത്തത്. ഇങ്ങനെയുള്ള ഒരാളിന്റെ ഒപ്പം എന്തിനാണ് തനിച്ച് പോകുന്നത്. സ്വയം സംരക്ഷിക്കാൻ കഴിവുള്ളവരായാണ് എല്ലാ മനുഷ്യരും സൃഷ്ടിക്കപ്പെടുന്നത്. സ്വയം രക്ഷയാണ് ഒരു മനുഷ്യന്റെ ഏറ്റവും സ്വാഭാവികമായ ശേഷി. പിന്നെങ്ങനെയാണ് അവര്‍ക്ക് ആ ശേഷി നഷ്ടമാകുന്നത്. ഇതില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാമെന്ന് അവര്‍ എങ്ങനെയോ ധരിച്ചുപോകുന്നു. ഇങ്ങനെയുള്ള ആളുകള്‍ക്കൊപ്പം ഇത്തരം സാഹചര്യങ്ങളില്‍ ചെന്നു പെടുന്നത് എന്തിനാണ്.

ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് പറയാനുള്ളത് ഒരൊറ്റ കാര്യമാണ്. ആദ്യം നമ്മള്‍ നമ്മളെ തന്നെ സംരക്ഷിക്കണം. ഇത്തരം ഒരു സാഹചര്യത്തില്‍ സ്വയം ചെന്നു പെടരുത്. സ്ത്രീകള്‍ ഇല്ല എന്ന് പറയുംതോറും കാര്യങ്ങള്‍ നടക്കില്ലെന്ന് പുരുഷന്മാര്‍ക്ക് ബോധ്യം വരും. ഒരു പെണ്ണില്‍ നിന്ന് സമ്മതം ലഭിച്ചുതുടങ്ങില്‍ ഒരാളില്‍ നിന്നല്ലെങ്കില്‍ മറ്റൊരാളില്‍ നിന്ന് ഇത് ലഭിക്കുമെന്ന പ്രതീക്ഷ ആണുങ്ങള്‍ക്കുണ്ടാകും. ഞാന്‍ അവളെ എടുത്തോളാം, ഇവളെ എടുത്തോളാം എന്നൊരു പ്രതീക്ഷയും അവര്‍ക്കുണ്ടാവും. ആണുങ്ങള്‍ക്ക് ഇങ്ങനെ തിരഞ്ഞെടുക്കാനുള്ള ഒരു അവസരം ഉണ്ടാക്കരുത്. ഒന്നും നടക്കില്ലെന്ന ഉത്തമ ബോധ്യം അവര്‍ക്കുണ്ടാവണം. മുപ്പത് കൊല്ലം കൊണ്ട് ഒരാള്‍ ഒരു വേട്ടക്കാരനാവുന്നതാണ് ഹോളിവുഡില്‍ നമ്മള്‍ കണ്ടത്. ആളുകള്‍ ചാന്‍സ് തരൂ എന്നു പറഞ്ഞുകൊണ്ടിരിക്കുകയാണ്. അതെങ്ങനെ അപകടകരമാകും. എല്ലാം നിങ്ങള്‍ ഇല്ല എന്ന് പറയുന്ന രീതിയെ ആശ്രയിച്ചാണിരിക്കുന്നത്. നിങ്ങളോട് ചോദിക്കാന്‍ അനുവദിക്കുന്നതിനുള്ള സാഹചര്യം പോലും ഇല്ലാതാക്കുന്ന തരത്തിലായിരിക്കണം നിങ്ങള്‍ ഇല്ല എന്നു പറയുന്നത്. നിങ്ങളുടെ കരിയറിനെ ഒരു തുലാസിലാക്കാന്‍ അനുവദിക്കരുത്. കഠിനാധ്വാനം നടത്തി അഭിനയിക്കുക. നല്ലൊരു കരിയര്‍ പടുത്തുയര്‍ത്താന്‍ കുറച്ച് അധികം സമയമെടുത്താലും സാരമില്ല. കുറുക്കുവഴിയെടുക്കരുത്.