Latest News

അഭിപ്രായ സ്വാതന്ത്ര്യമില്ലെങ്കില്‍ ഇന്ത്യയെ ജനാധിപത്യരാജ്യമെന്ന് വിളിക്കരുത്: വിജയ് സേതുപതി

2017-10-22 04:12:25am |

കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചതിനെതിരായ ബി.ജെ.പി നിലപാടിനെതിരെ ആഞ്ഞടിച്ച് നടന്‍ വിജയ് സേതുപതി. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യമില്ലെങ്കില്‍ ഇന്ത്യയെ ജനാധിപത്യരാജ്യമെന്ന് വിളിക്കരുതെന്ന് വിജയ് ട്വീറ്റ് ചെയ്തു. അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നതിനെതിരെ ജനങ്ങളുടെ ശബ്ദം ഉയരേണ്ട സമയമാണിതെന്നും വിജയ് സേതുപതി പറഞ്ഞു.

ആറ്റ്‌ലി സംവിധാനം ചെയ്ത വിജയ് ചിത്രം മെര്‍സലില്‍ ജി.എസ്.ടിയേയും ഡിജിറ്റല്‍ ഇന്ത്യയേയും വിമര്‍ശിക്കുന്നുണ്ട്. ബി.ജെ.പി ഭരിക്കുന്ന യു.പിയിലെ ഗൊരഖ്പൂരിലെ ആശുപത്രിയില്‍ കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവവും സിനിമയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്. ചിത്രത്തില്‍ നിന്ന് ഈ സീനുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ബി.ജെ.പി.

എന്നാല്‍ ചിത്രത്തിലെ വിവാദ രംഗങ്ങള്‍ നീക്കം ചെയ്യാന്‍ വിസമ്മതിച്ചതോടെ വിജയിക്കെതിരായി വ്യക്തിപരമായ ആക്രമണം തുടങ്ങിയിരിക്കുകയാണ്. വിജയ് ക്രിസ്ത്യാനിയാണെന്നും അതിനാലാണ് അമ്പലങ്ങളല്ല ആശുപത്രികളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞതെന്നും ബി.ജെ.പി നേതാക്കള്‍ പറയുന്നു. വിജയ് നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും ബി.ജെ.പി നേതാക്കള്‍ ആരോപിക്കുന്നു.

If there is no freedom of speech then dont call india a democratic nation anymore. Time for people to raise their voice #Mersal— Vijay Sethupathi (@i_vijaysethu) October 21, 2017