Latest News

ഒന്നിച്ചുള്ള നിമിഷങ്ങള്‍ അവള്‍ ആഗ്രഹിച്ചിരുന്നു, എന്നാല്‍ അവരുമായി ശാരീരിക ബന്ധം മാത്രമായിരുന്നു എന്റെ ലക്ഷ്യം, നവാസുദ്ധീന്‍ സിദ്ദിഖിയുടെ വാക്കുകള്‍ക്ക് നിഹാരിക സിങ്ങിന്റെ മറുപടി ഇങ്ങനെ

2017-10-25 02:30:38am |

അഭിനയമികവു കൊണ്ടു മാത്രം ബോളിവുഡിന്റെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചയാളാണു നവാസുദ്ധിന്‍ സിദ്ദീഖി. പൊതുവേ നിശബ്ദനായ നവാസുദ്ധിന്റെ തുറന്നു പറച്ചിലുകളിലും കുറ്റസമ്മതത്തിലുമൊക്കെ ബോളിവുഡ് ഞെട്ടിരിക്കുകയാണ്. ആന്‍ ഓര്‍ഡിനറി ലൈഫ് എന്ന ആത്മകഥയിലൂടെയാണു നവാസുദ്ധിന്‍ ഈ തുറന്നു പറച്ചിലുകള്‍ നടത്തിരിക്കുന്നത്. സുഹൃത്തും മിസ് ഇന്ത്യ സ്ഥാനാര്‍ത്ഥിയുമായ നിഹാരിക സിങുമായി ഉണ്ടായിരുന്ന തുറന്നു പറച്ചിലുകളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. എല്ലാ പെണ്‍കുട്ടികളെയും പോലെ പ്രണയാതുരമായ സംഭാഷണങ്ങളും ഒന്നിച്ചുള്ള നിമിഷങ്ങളും അവര്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ശാരീരിക ബന്ധം മാത്രമായിരുന്നു തന്റെ ലക്ഷ്യം എന്നും സിദ്ദിഖി തന്റെ ആത്മകഥയില്‍ പറയുന്നു.

തന്നിലെ നീചനായ മനുഷ്യനെ തിരിച്ചറിഞ്ഞു നിഹാരിക ബന്ധം ഉപേക്ഷിക്കുകയായിരുന്നു എന്നു സിദ്ദിഖി പുസ്തകത്തില്‍ പറയുന്നു. എന്നാല്‍ സിദ്ദിഖിയുമായി തനിക്ക് അല്‍പ്പകാലം ബന്ധം ഉണ്ടായിരുന്നു എന്നും എന്നാല്‍ അത് താരം അവകാശപ്പെടുന്നതു പോലെ കിടപ്പറയിലെത്തുന്ന ഒന്നായിരുന്നില്ല എന്നും നിഹാരിക പറയുന്നു. സിദ്ദീഖിയുടെ അവകാശവാദങ്ങള്‍ പുസ്തകം വിറ്റ് പോകാനുള്ള വിവരമില്ലാത്ത നടപടിയാണ് എന്നും നിഹാരിക പറയുന്നു. ഒരു സ്ത്രീയുമായുള്ള ബന്ധത്തെ സംബന്ധിച്ചു കെട്ടിച്ചമച്ചു കഥകള്‍ ഉണ്ടാക്കി തന്റെ പുസ്തകത്തിന്റെ വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നത് അത്ര ആശാസ്യകരമായ രീതിയല്ലെന്നും ഇവര്‍ പറയുന്നു. നവാസുദ്ധിന്‍ സിദ്ദീഖി മികച്ച നടന്‍ ആണെന്ന് ഒരിക്കല്‍ കുടി തെളിഞ്ഞിരിക്കുകയാണ് എന്നും നിഹാരിക പറയുന്നു.