Latest News

‘വീടിന് പുറത്ത് ശബ്ദം, കത്തിയുമായി വാതിലിനു അരികിലെത്തി, അക്രമികള്‍ വാതിലിന് ശക്തമായി അടിച്ചു’; ഭയന്നുവിറച്ച സംഭവത്തെക്കുറിച്ച് സണ്ണി ലിയോണ്‍

2017-10-28 03:19:27am |

ബോളീവുഡ് താരം സണ്ണി ലിയോണിന് എത്രത്തോളം ആരാധകരുണ്ടെന്ന് മലയാളികളെ പ്രത്യേകിച്ച് മനസ്സിലാക്കിതരേണ്ടിയിരുന്നില്ല. സോഷ്യല്‍ മീഡിയയിലും സജ്ജീവമായ സണ്ണിക്ക് പല തിക്തമായ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ ഒന്നാണ് താരം കഴിഞ്ഞ ദിവസം പങ്കു വച്ചത്.

‘ആരോ ഒരാള്‍ എന്നേ ഭീഷണിപ്പെടുത്തിയിരുന്നു, എന്റെ വീട്ടില്‍ വരുമെന്നും വീട് നശിപ്പിക്കുമെന്നും അയാള്‍ എന്നെ ഭീഷണിപ്പെടുത്തി. ആ സമയത്ത് ഡാനിയല്‍ രാജ്യത്തിലായിരുന്നു. ഞാന്‍ ശരിക്കും പേടിച്ചു. കാരണം അന്ന് താന്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്. ഒരു ദിവസം വീടിന് പുറത്ത് ചില ശബ്ദങ്ങള്‍ കേട്ടു. കയ്യില്‍ കത്തിയുമായി വാതിലിന്റെ അടുത്തേക്ക് പോയി. അപ്പോഴേക്കും വാതിലില്‍ ഒരാള്‍ ശക്തമായി അടിക്കുവാന്‍ തുടങ്ങി. അയാള്‍ക്കൊപ്പം ട്വിറ്റര്‍ ഫോളോവേഴ്‌സും എത്തിയിരുന്നു. ഇത് എന്നേ ഭയപ്പെടുത്തിയിരുന്നു. പിന്നീട് ഞങ്ങള്‍ ആ വീട് മാറുകയും ചെയ്തു. എന്നാലും ഇപ്പോഴും ഈ സംഭവം എന്നെ ഭയപ്പെടുത്തുന്നുണ്ടെ’ന്നും സണ്ണി പറഞ്ഞു. ഇതിന് ശേഷം വീടുകള്‍ക്ക് ചുറ്റും ക്യാമറകള്‍ ഘടിപ്പിച്ചതായും താരം പറഞ്ഞു.

സമൂഹമാധ്യമങ്ങളിലെ ഭീഷണികള്‍ രാജ്യത്തിന് വലിയ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. നിരവധി ആണ്‍ുകുട്ടികളും പെണ്‍കുട്ടികളും ഇത്തരം സംഭവത്തില്‍ പെട്ട് നിരാശരാകാറുണ്ടെന്നും ഇത് ആത്മഹത്യക്ക് കാരണമാകാറുണ്ടെന്നും താരം പറഞ്ഞു. പിന്തുണയാണ് ഇവര്‍ക്ക് ആശ്വാസം നല്‍കുന്നതെന്നും സണ്ണി പറഞ്ഞു.