Latest News

വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി അമലാ പോള്‍, കാര്‍ ഉപേക്ഷച്ച് നടി വള്ളത്തില്‍ യാത്ര ചെയ്യുന്നു

2017-11-02 01:11:41am |

സ്വന്തം പേരിലുള്ള ആഡംബരക്കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു നികുതി വെട്ടിപ്പു നടത്തിയെന്ന ആരോപണത്തെ പരിഹസിച്ചു നടി അമലാ പോള്‍ രംഗത്ത്. അമല പോള്‍ തന്റെ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതു നടിക്ക് ഒരു പരിചയവും ഇല്ലാത്ത എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിയുടെ പേരിലാണ് എന്നും ഇതു വഴി നടി വെട്ടിച്ചതു 20 ലക്ഷം രൂപയാണ് എന്നുമാണ് അമല പോളിന് നേരേ ഉയര്‍ന്ന ആരോപണം. ആരോപണത്തെ ശരിവയ്ക്കുന്ന തരത്തിലുള്ള തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചു എന്നു പറയുന്നു. അനാവശ്യമായ ഉഹപോഹങ്ങളില്‍ നിന്നും നഗരത്തിലെ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞു മാറാനായി താന്‍ ബോട്ടു യാത്ര തിരഞ്ഞെടുത്തു എന്നാണു നടി പറയുന്നത്. അമലയുടെ കുറിപ്പ് ഇങ്ങനെ.

‘‘ചിലപ്പോഴെങ്കിലും നഗരത്തിന്റെ തിരക്കുകളിൽ നിന്നും അനാവശ്യമായ ഊഹാപോഹങ്ങളിൽ നിന്നും എനിക്ക് ഓടിമാറേണ്ടതുണ്ട്. അതിനായി ഒരു ബോട്ട് യാത്രയാണ് ഞാൻ തിരഞ്ഞെടുത്തിരിക്കുന്നത്. കാരണം നിയമലംഘനം നടത്തി എന്ന് പേടിക്കേണ്ടതില്ലല്ലോ? അതോ ഇതും എന്റെ അഭ്യുദയകാംക്ഷികളോട് ചർച്ച ചെയ്ത് ശരിയാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടോ ? ’’ ഇങ്ങനെയാണ് താരത്തിന്റെ കുറിപ്പ്.

ചെന്നൈയിൽ നിന്നും ഓഗസ്റ്റ് നാലിനാണ് ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ വില മതിക്കുന്ന എസ് ക്ലാസ് ബെൻസ് അമല വാങ്ങുന്നത്. ഓഗസ്റ്റ് ഒമ്പതിനു കാർ പോണ്ടിച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തു. പോണ്ടിച്ചേരിയിലെ നികുതി ആനുകൂല്യം മുതലാക്കി ഒന്നേകാല്‍ ലക്ഷം രൂപ മാത്രം നികുതി നല്‍കിയാണ് കാർ റജിസ്ട്രേഷന്‍ ചെയ്തത്. അതേസമയം ഈ കാര്‍ ഇപ്പോള്‍ ഓടുന്നത് കൊച്ചിയിലുമാണ്.