Latest News

അന്നത്തെ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ ഇന്ന് എന്തു ചെയ്യുന്നു എന്ന് അറിയാമോ?

2017-11-07 02:52:38am |

തൊണ്ണുറുകളില്‍ കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരേയും വിസ്മയിപ്പിച്ച ചിത്രമായിരുന്നു മൈഡിയര്‍ കുട്ടിച്ചാത്തന്‍. ഇന്ത്യന്‍ സിനിമ ലോകത്തെ ആദ്യത്തെ 3 ഡി ചിത്രമെന്ന ബഹുമതിയും ഈ ചിത്രത്തിനാണ്. എല്ലാവരേയും ചിരിപ്പിച്ച് ഒടുവില്‍ മനസില്‍ ഒരു നൊമ്പരം ബാക്കിയാക്കിയ കുട്ടിച്ചാത്തന്‍ എന്ന കഥാപാത്രത്തെ മറക്കാന്‍ ആര്‍ക്കും കഴിയില്ല. എം ഡി രാമനാഥന്‍ എന്നാണു കുട്ടിച്ചാത്തനെ ജനപ്രിയനാക്കിയ ആ ബാല താരത്തിന്റെ പേര്. എന്നാല്‍ പീന്നീട് എം ഡി രാമനാഥന്‍ സിനിമയില്‍ സജീവമായില്ല.

uploads/news/2017/11/162844/ramm.gif

എം.ടി. വാസുദേവന്‍ നായര്‍ എഴുതി കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ഓപ്പോളിലൂടെയായിരുന്നു രാമനാഥന്റെ സിനിമപ്രവേശം. ആ ചിത്രത്തിലൂടെ ഏറ്റവും മികച്ച ബാലതാരത്തിനുള്ള അവാര്‍ഡും ലഭിച്ചിരുന്നു. പിന്നീട് മൈഡിയര്‍ കുട്ടിച്ചാത്തനിലൂടെ വീണ്ടും ഏറ്റവും മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് രാമനാഥനെ തേടിയെത്തി. എന്നാല്‍ രണ്ടു ദേശീയ അവര്‍ഡുകള്‍ നേടിയിട്ടും രാമനാഥന്‍ സിനിമയില്‍ സജീവമായില്ല. സിനിമയില്‍ നിന്ന് അകന്നു പഠനത്തില്‍ ശ്രദ്ധ കേന്ദ്രികരിച്ചു. ചെന്നൈ ലയോള കോളേജില്‍ നിന്നു നിയമത്തില്‍ ബിരുദം നേടി. ഇന്ന് എറണാകുളം ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് അഡ്വ എം ഡി രാമനാഥന്‍.