Latest News

കരീഷ്മ കപൂര്‍ വീണ്ടും വിവാഹിതയാകുന്നു: വരന്‍ ഈ വ്യവസായ പ്രമുഖന്‍

2017-11-09 03:20:37am |

ബോളിവുഡ് നടി കരിഷ്മ കപൂര്‍ വീണ്ടും വിവാഹിതയാകുന്നു. മുംബൈയിലെ പ്രമുഖ വ്യവസായിയായ സന്ദീപ് തോഷ്‌നിവാളാണ് വരന്‍. സന്ദീപിന്റെയും രണ്ടാം വിവാഹമാണ്. സഞ്ജയ് കപൂറില്‍ നിന്നും കരിഷ്മ അകന്നശേഷം മൂന്നു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. സന്ദീപ് വിവാഹമോചിതനായതോടെ ഇരുവരുടെയും വിവാഹം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അഭിഷേക് ബച്ചനുമായുള്ള പ്രണയബന്ധം തകര്‍ന്നതിനു ശേഷമാണ് കരിഷ്മ സഞ്ജയ് കപൂറിനെ വിവാഹം ചെയ്തത്. തുടര്‍ന്ന് 2014 ല്‍ ഭര്‍ത്താവിനെതിരെ സ്ത്രീ പീഡന കേസ് കരിഷ്മ ഫയല്‍ ചെയ്തിരുന്നു. 2016 ല്‍ കോടതി ഇരുവര്‍ക്കും വിവാഹമോചനം അനുവദിക്കുകയായിരുന്നു. സ്വത്തിന്റെ പേരില്‍ ആരംഭിച്ച തര്‍ക്കമായിരുന്നു ഇരുവരുടെയും വിവാഹമോചനത്തില്‍ കൊണ്ട് എത്തിച്ചത്.

Karisma Kapoor,Sandeep Toshniwal