Latest News

കഥ പറയും കണ്ണുകളും, ചുണ്ടും.. ആഷിന് വെല്ലുവിളിയായി അപര"സുന്ദരി": ഐശ്വര്യയുടെ അപരയെ തേടി ബ്രാന്‍ഡുകള്‍

2017-11-10 07:38:52am |

കഥ പറയും തിളങ്ങുന്ന ആ വലിയ കണ്ണുകള്‍..ആകര്‍ഷിക്കുന്ന ചുണ്ടുകള്‍.. നീണ്ട മെലിഞ്ഞ മുഖം. അതേ ഒറ്റനോട്ടത്തില്‍ അല്ല ചാഞ്ഞും ചരിഞ്ഞും നോക്കിയാലും ഇന്ത്യയുടെ സൗന്ദര്യ റാണി ഐശ്വര്യയുടെ അതേ ഛായ. പേര്‍ഷ്യക്കാരിയായ മോഡല്‍ മഹ്‌ലഗ ജബേരിയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമാകുന്നത്. ആഷിന്റെ അപരയാണെന്നാണ് കണ്ടവര്‍ കണ്ടവര്‍ ആണയിടുന്നു.

 Persian model, Aishwarya Rai Bachchan

ജബേരി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകളില്‍ നിന്നാണ് ഈ രൂപസാദൃശ്യം സാമൂഹ്യമാധ്യമങ്ങള്‍ കണ്ടുപിടിച്ചത്. ഇറാനിലെ ഇസ്ഫഹാനിലാണ് ജനിച്ച ജബേരി കാലിഫോര്‍ണിയയിലെ സാന്‍ഡിയാഗോയിലാണ് ഈ അപര'സുന്ദരിയുടെ താമസം. ഡയറ്റിങ്ങിലൂടെ ശരീരത്തെ പെര്‍ഫെക്ടായി തന്നെ ജബേരി സൂക്ഷിക്കുന്നുണ്ട്.

 Persian model, Aishwarya Rai Bachchan

ഇതിനോടകം തന്നെ ഈ സുന്ദരിക്ക് 1.6 ദശലക്ഷം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്.വലിയ പ്രാന്‍ഡുകള്‍ അവരുടെ പ്രമോഷനു വേണ്ടി ഈ സുന്ദരിയെ തേടിയെത്തി തുടങ്ങി. ബിസിനസ് സ്റ്റഡിസില്‍ പ്രാവിണ്യം നേടിയ ഈ സുന്ദരിക്ക് കണക്കിലും ഫിസിക്‌സിലും ഡിപ്ലോമയമുണ്ട്. ഷോപ്പിങ്ങും, ഡിന്നറും സിനിമയും ഇഷ്ടപ്പെടുന്ന ജബേരിക്ക് €ബുകളും പാര്‍ട്ടികളും താല്‍പര്യമില്ലെന്നും തുറന്നുപറയുന്നു.