Latest News

വാക്കു നല്‍കിയ ആ നടിയേയും തനിച്ചാക്കി..:ജയന്റെ അവസാനത്തെ "ആ അറംപറ്റിയ വാക്ക് ഇതായിരുന്നു..!

2017-11-17 03:35:32am |

മലയാളത്തിലെ ആദ്യത്തെ ആക്ഷന്‍ ഹീറോ എന്ന വിശേഷണം ഏറ്റുവാങ്ങിയ കൃഷ്ണന്‍ നായര്‍ എന്ന ജയന്‍ കാലത്തിന്റെ തിരശ്ശീലയില്‍ മറഞ്ഞിട്ട് ഇന്ന് 37 വര്‍ഷം. 1980 നവംബര്‍ 16 നാണ് ജയന്‍ കോളിളക്കം എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണ വേളയില്‍ ഹെലികോപ്ടര്‍ അപകടത്തിലാണ് മലയാളത്തോട് വിടപറഞ്ഞത്..

പീരുമേട്ടിലെ 'അറിയപ്പെടാത്ത രഹസ്യം' സിനിമയുടെ സെറ്റില്‍ നിന്നാണ് ഒരു ദിവസത്തെ അവധി വാങ്ങി കോളിളക്കത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണത്തിന് ജയന്‍ മദ്രാസിലേയ്ക്ക് തിരിച്ചത്. നസീര്‍, ജോസ് പ്രകാശ്, ജയഭാരതി എന്നിവരുടെയെല്ലാം അഭ്യര്‍ത്ഥനകളെ മറികടന്നാണ് മലയാളത്തിന്റെ ആക്ഷന്‍ ഹീറോ അവസാന യാത്രയ്ക്ക് ഒരുങ്ങിയത്. ഹെലികോപ്റ്ററില്‍ വെച്ചുള്ള ഫൈറ്റ് സീനായതിനാല്‍ ഡ്യൂപ്പിനെ വെച്ച് ചെയ്യിക്കാന്‍ പലരും നിര്‍ദേശിച്ചെങ.കിലും അത് മറികടന്ന് ജയനും ബാലന്‍ കെ. നായരും ചേര്‍ന്നുള്ള ആ ഫൈറ്റ് സീനിനു ജയന്‍ തയാറാകുകയായിരുന്നു.

ജയനു വേണ്ടിയാണ് അറിയപ്പെടാത്ത രഹസ്യത്തിന്റെ സെറ്റ് കാത്തിരിക്കുന്നത് എന്ന ത്യാഗരാജന്‍ മാസ്റ്റര്‍ക്കാണ് ജയന്‍ അറംപറ്റിയ ആ വാക്ക് നല്‍കിയത്. ഞാന്‍ നാളെ തിരിച്ചെത്തും.. ഇല്ലെങ്കില്‍ എന്റെ ബോഡി ഇവിടെയെത്തും..' എന്നായിരുന്നു ആ സെറ്റില്‍ വെച്ചുള്ള ആക്ഷന്‍ ഹീറോയുടെ മറുപടി.

മലയാളത്തിന്റെ ആക്ഷന്‍ ഹീറോയുടെ ആ വിടപറച്ചില്‍ വാക്കു നല്‍കി കാത്തിരുന്ന ആ നടിയേയും തനിച്ചാക്കി. നടി ലതയുമായി പ്രണയത്തില്‍ ആയിരുന്നു ജയന്‍. എതിര്‍പ്പുകള്‍ മറികടന്ന് ഇരുവരും വിവാഹിതരാകാന്‍ കാത്തിരിക്കുമ്പോഴായിരുന്നു ആ ദുരന്തം തേടിയെത്തിയത്. ലതയുമായുള്ള ബന്ധത്തില്‍ ജയന് പല എതിര്‍പ്പുകളും നേരിടേണ്ടി വന്നുവെങ്കിലും ലതയ്ക്ക് വാക്കുകൊടുത്തു.. ഇനി അതില്‍ മാറ്റമില്ലായെന്ന് ഉറച്ച തീരുമാനവും ജയന്‍ എടുത്തിരുന്നു. കാലത്തോടൊപ്പം യാത്രയായത് ജയന്റെ ആ വാക്കും.. സ്വപ്നങ്ങളുമായിരുന്നു..