Latest News

ആ ചിത്രത്തിനിടെ എല്ലാ ആഴ്ചയും ഷങ്കറിനെ വിളിക്കും, അന്നിട്ട് ഉറക്കെ കരയും: വെളിപ്പെടുത്തലുമായി റസൂല്‍ പൂക്കുട്ടി

2017-11-18 02:16:25am |

മലയാള പ്രൗഡിയെ ഓസ്‌കാര്‍ വേദിയില്‍ എത്തിച്ച മലയാളിയാണ് റസൂല്‍ പൂക്കുട്ടി. ഓസ്‌കര്‍ അവാര്‍ഡ് ജേതാവായ റസൂല്‍ പൂക്കുട്ടി നായകനാകാന്‍ ഒരുങ്ങുകയാണ്. പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ''ഒരു കഥൈ സൊല്ലട്ടുമ'' എന്ന ചിത്രത്തിലാണ് റസൂല്‍ പൂക്കുട്ടി നായകനാകുന്നത്.

നായകനായി ഒരുങ്ങുന്നതിനിടെ ശബ്ദവുമായുള്ള ജീവിതം എത്രത്തോളം പ്രയാസകരമാണെന്ന് റസൂല്‍ പൂക്കൂട്ടി തുറന്നു പറഞ്ഞു. ഒരു തമിഴ് ഓണലൈന്‍ ാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രജനീകാന്തിനെ നായകനാക്കി ഷങ്കര്‍ അണിയിച്ചൊരുക്കിയ യെന്തിരന്‍ 2.0 യില്‍ ജോലി ചെയ്യുമ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ റസൂല്‍ പൂക്കുട്ടി തുറന്നു പറഞ്ഞത്.

യെന്തിരനു വേണ്ടി ജോലി ചെയ്യുന്ന സമയത്ത് താന്‍ ശരിക്കും സംഘര്‍ഷം അനുഭവിക്കുകയായിരുന്നുവെന്ന് പൂക്കുട്ടി പറയുന്നു. എല്ലാ ആഴ്ചയും ഷങ്കറിനെ വിളിക്കും അന്നിട്ട് ഉറക്കെ കരയും, ഒരു മല കയറുന്ന അനുഭവമായിരുന്നു തനിക്കെന്നും പൂക്കുട്ടി വെളിപ്പെടുത്തല്‍ നടത്തി. ഷങ്കറിന്റെ ദൃശ്യഭാഷ കാണുമ്പോള്‍ അതിന് ജീവന്‍ നല്‍കുന്നത് വിശ്വസനീയമാക്കുകയുമാണ് വേണ്ടതെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും പൂക്കുട്ടി പറയുന്നു.