Latest News

തമിഴിലേക്ക് പോയാല്‍ ഈ സാരിയൊക്കെ മാറുമോ എന്ന് മണിയന്‍ പിള്ള രാജുവിന്റെ ചോദ്യം...മറുപടിയായി അനുശ്രീ പറഞ്ഞതിങ്ങനെ

2017-11-20 02:44:17am |

അന്യഭാഷയില്‍ ഇന്ന് മുന്‍നിരയില്‍ നില്‍ക്കുന്നത് മലയാളി നായികമാരാണെന്ന് പറഞ്ഞാല്‍ അതില്‍ എത്ര പേര്‍ വിശ്വസിക്കും എന്നത് ഒരു പ്രയാസപ്പെട്ട കാര്യം തന്നെയാണ്. നയന്‍താരയും അസിനും ഓവിയയും എന്തിനേറെ പറയണം വിദ്യ ബാലന്‍ പോലും മലയാളിയാണ്. അന്യഭാഷയിലേക്ക് കടക്കുന്ന നായികമാരില്‍ പലരും അമിതമായി മേനി പ്രദര്‍ശനം നടത്തും.

അനുശ്രീ അത്തരം വേഷങ്ങള്‍ക്ക് തയ്യാറാവുമോ....തമിഴില്‍ പോയാല്‍ അത്തരം വേഷങ്ങള്‍ ചെയ്യുമോ എന്ന ചോദിച്ച മണിയന്‍ പിള്ള രാജുവിനോട് അനുശ്രീ പറഞ്ഞതിങ്ങനെ..

സൂര്യ ടിവിയില്‍ സംപ്രക്ഷണം ചെയ്യുന്ന ലാഫിങ് വില്ല എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് അനുശ്രീയോട് മണിയന്‍ പിള്ള രാജു ഈ ചോദ്യം ചോദിച്ചത്. പൊതുവേ അന്യഭാഷയിലേക്ക് പോകുന്ന മലയാളി നായികമാര്‍ അവിടെ എത്തുമ്പോള്‍ അല്പം ഗ്ലാമറാകാറുണ്ട്. അനുശ്രീ ഇപ്പോള്‍ സാരിയൊക്കെ ഉടുത്ത്, തമിഴിലെത്തുമ്പോള്‍ നയന്‍താരയെ പോലെയാകുമോ എന്നായിരുന്നു മണിയന്‍ പിള്ള രാജുവിന്റെ ചോദ്യം.

നാടന്‍ വേഷങ്ങള്‍ മാത്രമേ ചെയ്യൂ എന്ന് എനിക്ക് വാശിയില്ല. ഗ്ലാമര്‍ വേഷങ്ങളും ചെയ്യാന്‍ തയ്യാറാണ്. പക്ഷെ പരിതി കടക്കില്ല. അശ്ലീലമെന്ന് തോന്നുന്ന വേഷങ്ങള്‍ ധരിച്ച് അഭിനയിക്കില്ല. ഗ്ലാമറിനും അശ്ലീലതയ്ക്കും നടുവിലൊരു പോയിന്റുണ്ട്. സംസ്‌കാരത്തിന് യോജിക്കുന്ന വേഷം ധരിച്ച് മാത്രമേ അഭിനയിക്കു എന്നായിരുന്നു മണിയന്‍ പിള്ള രാജുവിന്റെ ചോദ്യത്തിന് അനുശ്രീ നല്‍കിയ മറുപടി.

ഇതുവരെ അന്യഭാഷാ ചിത്രങ്ങളിലേക്ക് ശ്രമിച്ചിട്ടില്ല. അത്തരത്തിലുള്ള വേഷങ്ങള്‍ ധരിച്ച് മറ്റൊരു ഭാഷയില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും അനുശ്രീ വ്യക്തമാക്കി. പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ആദി എന്ന ചിത്രത്തിലാണ് അനുശ്രീ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.