Latest News

മകളും, കുടുംബവും, സിനിമാ ലോകവും കൈകോര്‍ത്ത വിവാഹത്തിന് ഒരു വര്‍ഷം; കനലുകള്‍ക്കിടയിലും കുടുംബത്തെ ചേര്‍ത്തു പിടിച്ച് ദിലീപ്

2017-11-26 03:37:18am |

ദിലീപ്-കാവ്യ വിവാഹം കഴിഞ്ഞെന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ ഒരിടയ്ക്ക് സര്‍വ്വ സാധാരണമായിരുന്നു. പിന്നീട് ഇത്തരം വ്യാജ വാര്‍ത്തകള്‍ ആരാധകര്‍ മുഖവിലയ്‌ക്കെടുക്കാതിരിക്കുന്ന നിലയിലേയയ്‌ക്കെത്തി. ഇതിനിടെ ശരിക്കും ആരാധകരെയെല്ലാം ഞെട്ടിച്ചു കൊണ്ടായിരുന്നു കഴിഞ്ഞ വര്‍ഷം ദിലീപ്-കാവ്യ താര വിവാഹം നടന്നത്. പല തവണ വിവാഹ വാര്‍ത്തകള്‍ പ്രചരിച്ചപ്പോള്‍ ദിലീപ് വാക്കു പറഞ്ഞ പോലെ ആരാധകരെയും, മാധ്യമങ്ങളെയും അറിയിച്ച് ആഘോഷമായി തന്നെയായിരുന്നു വിവാഹം. മകള്‍ മീനാക്ഷിയും, ഇരു കുടുംബങ്ങളും, മലയാള സിനിമാ ലോകവും സാക്ഷിയായി നിന്ന വിവാഹത്തിന് ഇന്ന് ഒന്നാം വാര്‍ഷികം. കഴിഞ്ഞ നവംബര്‍ 25ന് എറണാകുളത്ത് വെച്ചായിരുന്നു വിവാഹം.

 

ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ജീവിതത്തില്‍ ഒന്നിച്ചത്. 2011ലായിരുന്നു കാവ്യ മാധവനും നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹ മോചനം. ഇതിനു കാരണം ദിലീപാണെന്ന തരത്തിലായിരുന്നു ആദ്യ വിവാദങ്ങള്‍. പിന്നീട് 2014ല്‍ ദിലീപും മഞ്ജു വാര്യരുമായുള്ള വിവാഹ മോചനവും. ഇതോടെ ആരോപണങ്ങള്‍ ശക്തമായെങ്കിലും ഇരുവരും പ്രതികരിച്ചില്ല. മകളുടെയും കുടുംബത്തിന്റെയും പിന്തുണ എന്നും ദിലീപിനുണ്ടായിരുന്നു. ഇതോടെയാണ് കാവ്യയുമായുള്ള വിവാഹത്തിലേയ്‌ക്കെത്തിയതെന്നും ദിലീപ് പറഞ്ഞു.

uploads/news/2017/11/168639/dileep-1.jpg

 

uploads/news/2017/11/168639/dileep-2.jpg

ജീവിതത്തിലെ ഏറ്റവും കടുപ്പമേറിയ സമയത്താണ് ദിലീപിനും-കാവ്യയ്ക്കും ഒന്നാം വിവാഹ വാര്‍ഷിക ആഘോഷം. നടി ആക്രമിക്കപ്പെട്ട കേസില്‍ ജയില്‍ വാസത്തിന് ശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയാണ് ദിലീപ്. ഇതിനിടെ സമ്പൂര്‍ണ്ണ കുറ്റപത്രവും പോലീസ് സമര്‍പ്പിച്ചു. എങ്കിലും സത്യം പുറത്തു വരുമെന്നും, താന്‍ നിരപരാധിയാണെന്ന് തെളിയിക്കപ്പെടുമെന്നും ദിലീപ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

uploads/news/2017/11/168639/dileep-3.jpg