Latest News

ഞാനും ആസിഫും സിനിമയില്‍ ഒന്നിച്ചു വന്നവരാണ് അവന്‍ ചോദിക്കുന്ന പ്രതിഫലം ഇന്ന് എനിക്കു ചോദിക്കാന്‍ കഴിയുന്നില്ല, കിട്ടില്ല: റീമ കല്ലിങ്കല്‍ പറയുന്നു

2017-11-27 03:09:20am |

തന്റെ നിലപാടുകള്‍ വ്യക്തമാക്കി നടി റീമ കല്ലിങ്കല്‍. സ്ത്രീകളോടും പുരുഷന്മാരോടും വേര്‍തിരിവു കാണിക്കുന്ന പ്രവണത നമ്മൂടെ വീടുകളില്‍ തുടങ്ങി തൊഴിലിടങ്ങളില്‍ വരെ കാണാന്‍ സാധിക്കും എന്നു റീമ പറയുന്നു. താനും ആസിഫും ഒരുമിച്ചാണു സിനിമയില്‍ എത്തിയത്. എങ്കിലും അവന്‍ ചോദിക്കുന്ന പ്രതിഫലം ഇന്ന് എനിക്കു ചോദിക്കാന്‍ കഴിയുന്നില്ല. കിട്ടുന്നില്ല അതാണു പ്രധാന വകഭേതം എന്നു റീമ പറയുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ ഇതു പറഞ്ഞത്.

ആണ്‍പെണ്‍ വകതിരിവില്ലാതെ ഒരുപോലെ ജോലിചെയ്യുന്ന അവസ്ഥ നാം ജീവിക്കുന്ന ലോകത്തുണ്ട്. ഇവിടെയല്ല. ഇത്തരം ദുരനുഭവങ്ങള്‍ ഏറ്റവും കുറഞ്ഞ രീതിയില്‍ മാത്രമേ എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടുള്ളൂ. കാരണം സിനിമയില്‍ വന്നകാലം മുതല്‍ കിട്ടേണ്ടതെല്ലാം ഞാന്‍ കൃത്യമായി ചോദിച്ച് വാങ്ങിയിട്ടുണ്ട്. ഞാനും ആസിഫ് അലിയും സിനിമയില്‍ ഒന്നിച്ച് തുടക്കം കുറിച്ചവരാണ്. അവന്‍ ചോദിക്കുന്ന പ്രതിഫലം ഇന്നെനിക്ക് ചോദിക്കാന്‍ കഴിയുന്നില്ല. കിട്ടുന്നില്ല. അതാണ് പ്രധാന വകഭേദം.

സിനിമ എനിക്ക് ഇഷ്ടമുള്ള മേഖലയാണ്. എന്നും അങ്ങനെ ആയിരിക്കും. കരിയറിനായി ജേണലിസവും ഒരു പെര്‍ഫോമറെന്ന നിലയില്‍ ഡാന്‍സെന്ന കലാരൂപവും എനിക്ക് അറിയാം. സിനിമയില്‍ വരുന്നതിന് നാല് വര്‍ഷം മുന്പ് ഒരു ഇന്റര്‍നാഷ്ണല്‍ഡാന്‍സ് കമ്പനിയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അതിന്റെ ഭാഗമായി പലനാടുകളിലും പോയിട്ടുണ്ട്. ഈ കലാരൂപത്തോടുള്ള ഇഷ്ടത്തിന്റെ പേരില്‍ ഇറങ്ങി പുറപ്പെട്ടതാണ്. എന്നു കരുതി ആത്മാവ് വില്‍ക്കാന്‍ ഞാന്‍ തയ്യാറല്ല. ശക്തമായ നിലപാട് എടുക്കണമെന്ന് മാത്രമാണ് പുതിയ തലമുറയോട് എനിക്ക് പറയാനുള്ളൂ. മനസ്സിലുള്ളത് തുറന്നു പറയണം. വിട്ടുവീഴ്ച ചെയ്താ്ല്‍ വ്യക്തിത്വം നഷ്ടമാകും എന്നും റീമ പറയുന്നു.