Latest News

പെണ്‍കുട്ടിയോട് അശ്ശീല കമന്റ്.., സംവിധായകന്‍ ഒമര്‍ ലുലുവിനെ സിനിമാ പാരഡീസോ ക്ലബില്‍ നിന്ന് പുറത്താക്കി

2017-11-30 03:40:24am |

ഫേസ്ബുക്ക് ഗ്രൂപ്പില്‍ പെണ്‍കുട്ടിയോട് അശ്ശീല കമന്റ് പോസ്റ്റ് ചെയ്തതിന് സംവിധായകന്‍ ഒമര്‍ ലുലുവിനെ സിനിമാ പാരഡീസോ ക്ലബില്‍ നിന്ന് പുറത്താക്കി. ചങ്ക്‌സ്, ഹാപ്പി വെഡ്ഡിംഗ് എന്നീ സിനിമകളുടെ സംവിധായകനായ ഒമര്‍ ഫേസ്ബുക്ക് ഗ്രൂപ്പിലെ പോസ്റ്റിലെ ഒരു പെണ്‍കുട്ടിയുടെ മറുപടിക്കാണ് അശ്ശീല കമന്റ് ഇട്ടത്.

ചങ്ക്‌സിന്റെ ഡിവിഡി പുറത്തിറങ്ങിയത് അറിയിക്കാന്‍ വേണ്ടി സിനിമാ പാരഡീസോ ക്ലബിലിട്ട പോസ്റ്റിനു കീഴില്‍ മനു വര്‍ഗ്ഗീസ് എന്നയാള്‍ കറന്റ് കാശെങ്കിലും മുതലാകുമോ ഒരു പാല്‍ക്കുപ്പി നിഷ്‌കുവിന്റെ സംശയം എന്ന രീതിയിലാണ് പരിഹാസരീതിയില്‍ കമന്റ് വന്നത്. അതിനു മറുപടിയില്‍ 'പൊളിച്ചു' എന്ന ഒരു പെണ്‍കുട്ടി മറുപടി പോസ്റ്റ് ചെയ്തു. ഇതിനു കീഴിലാണ് അശ്ശീല ചുമതലയുള്ള കമന്റ് ഒമര്‍ പോസ്റ്റ് ചെയ്തത്. പിന്നാലെ ഒമറിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ ഒമറിനെ ഗ്രൂപ്പില്‍ നിന്ന് പുറത്താക്കുകയായിരുന്നു. വിവാദമായതോടെ ഒമര്‍ മാപ്പ് പറഞ്ഞും രംഗത്തെത്തിയിരുന്നു.