Latest News

മിമിക്രി കാലം മുതല്‍ ഉറ്റചങ്ങാതി ആയിരുന്ന അബിയുടെ വീട്ടിലേക്ക് ദിലീപ് എത്തി

2017-12-03 04:23:32am |

അന്തരിച്ച നടനും മിമിക്രി താരവുമായ അബിയുടെ കുടുംബാംഗങ്ങളെ നടന്‍ ദിലീപ് സന്ദര്‍ശിച്ചു. അബിയുടെ മൂവാറ്റുപുഴയിലെ വീട്ടിലേക്കാണ് ദിലീപ് എത്തിയത്. അബിയുടെ ഭാര്യയേയും മക്കളേയും ദിലീപ് ആശ്വസിപ്പിച്ചു. ദിലീപ് വീട്ടിലെത്തുമ്പോള്‍ അബിയുടെ മകനും യുവതാരവുമായ ഷെയിന്‍ നിഗവും അടുത്ത ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു. അബിയുടെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ആഘാതത്തില്‍ നിന്ന് കുടുംബാംഗങ്ങള്‍ ഇനിയും മുക്തരായിട്ടില്ല.

Abi, Dileep

മിമിക്രി കാലം മുതല്‍ ഉറ്റസുഹൃത്തുക്കളാണ് അബിയും ദിലീപും നാദിര്‍ഷയും. ദിലീപ് സിനിമയില്‍ സൂപ്പര്‍ സ്റ്റാര്‍ ആയെങ്കിലും അബിയെ സിനിമ തുണച്ചില്ല. അബി, നാദിര്‍ഷ, ദിലീപ് കൂട്ടുകെട്ടിന്റെ ദേ മാവേലി കൊമ്പത്ത് എന്ന ഓഡിയോ കാസറ്റ് 90കളില്‍ കേരളത്തില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. പിന്നീട് ദിലീപ് വലിയ താരമാകുകയും നാദിര്‍ഷ സംവിധായകനാകുകയും ചെയ്തു. ചെറിയ വേഷങ്ങളില്‍ ഒതുങ്ങിപ്പോയ അബി സിനിമയില്‍ നിന്ന് തന്നെ പിന്‍വാങ്ങി. എങ്കിലും മകന്‍ ഷെയ്ന്‍ നിഗം താരമാകുന്നത് കണ്ടിട്ടാണ് അബിയുടെ മടക്കം.