Latest News

നിനക്ക് ആ മോഹന്‍ലാലിനെ കളിയാക്കാന്‍ തോന്നിയില്ലല്ലോ: അബിയോട് അന്നു മമ്മൂട്ടി ചോദിച്ചത്

2017-12-04 03:08:02am |

മുമ്പ് ഒരു സ്വകാര്യ ചാനലിലെ പരിപാടിക്കിടയില്‍ ഒരു കുട്ടി അബിയോടു ചോദിക്കുകയുണ്ടായി ഏതെങ്കിലും താരത്തിന്റെ മുമ്പില്‍ വച്ച് അനുകരിക്കേണ്ടി വന്നിട്ടുണ്ടോ എന്ന്. നടന്‍ മമ്മൂട്ടിയുടെ മുമ്പില്‍ വച്ച് അങ്ങനെ ഒരു സന്ദര്‍ഭം ഉണ്ടായിട്ടുണ്ട് എന്നും നല്ല പ്രതികരണം ലഭിച്ചു എന്നും അബി പറയുന്നു. മമ്മൂട്ടിയോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു അനുഭവത്തെക്കുറിച്ചും അബി പറഞ്ഞത് ഇങ്ങനെ.

മമ്മൂട്ടിയുടെ വത്സല്യം എന്ന സിനിമയില്‍ ഒരു വേഷം ചെയ്യാനായി പോകുന്ന സമയത്ത് മമ്മൂട്ടിയുടെ മറ്റാരു ചിത്രമായ സൂര്യമാനസം എന്ന ചിത്രത്തെക്കുറിച്ചു ദന്തമാനസം എന്ന പേരില്‍ പാരഡി കാസെറ്റ് ഇറക്കിരുന്നു. അതു കേട്ട മമ്മൂട്ടി ഇത് ഇത്തിരി കടന്നു പോയെന്നും നിനക്ക് ആ മോഹന്‍ലാലിനെ കളിയാക്കാന്‍ തോന്നിയില്ലല്ലോ എന്നും ലൊക്കേഷനില്‍ വച്ചു മമ്മൂട്ടി പരിഭവം പറഞ്ഞിരുന്നതായി അബി പറയുന്നു.