Latest News

നടിയെ ആക്രമിച്ച കേസില്‍ വമ്പന്‍സ്രാവും മാഡവും വെറും കഥ; പ്രധാനതൊണ്ടി മൊെബെല്‍ ഫോണ്‍ ദുബായിലേക്കു കടത്തിയെന്നു സംശയം

2017-12-06 02:44:57am |

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ''വമ്പന്‍ സ്രാവി''നെയും ''മാഡ'''ത്തെയും പറ്റി തുടര്‍അന്വേഷണമില്ല. അന്വേഷണം വഴിതെറ്റിക്കാന്‍ പ്രതികളായ പള്‍സര്‍ സുനി, ദിലീപ് എന്നിവരുമായി അടുപ്പമുള്ളവര്‍ പടച്ചുവിട്ടതാണ് ഇതെന്ന നിഗമനത്തിലാണു പോലീസ്. അതേസമയം കേസിലെ പ്രധാനതൊണ്ടിമുതലായ മൊെബെല്‍ ഫോണ്‍ കണ്ടെത്താനുള്ള അന്വേഷണവുമായി മുന്നോട്ടുപോകാന്‍ തന്നെയാണു പോലീസിന്റെ തീരുമാനം.

പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചനയ്ക്കു പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ എന്ന് അന്വേഷണസംഘം പരിശോധിച്ചെങ്കിലും അത്തരത്തിലുള്ള തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. പിന്നില്‍ മാഡമുണ്ടെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ഒട്ടേറെ ചലച്ചിത്രപ്രവര്‍ത്തകരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ദിലീപ് സിനിമകളിലെ നായികയായ നടി, നടി കൂടിയായ ഗായിക എന്നിവരൊക്കെ സംശയനിഴലിലായിരുന്നു. ഒരു ഘട്ടത്തില്‍ ദിലീപിന്റെ ഭാര്യ നടി കാവ്യാമാധവന്റെ അമ്മയുടെ പേരുപോലും വലിച്ചിഴയ്ക്കപ്പെട്ടു. കെട്ടടങ്ങിയ വിഷയം പിന്നീട് ഉയര്‍ത്തിക്കൊണ്ടുവന്നത് സരിതാ നായരുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണനാണ്.

ക്വട്ടേഷന്‍ കേസില്‍ ഹാജരാകാന്‍ പ്രതികള്‍ തന്നെ വന്നു കണ്ടപ്പോള്‍ മാഡത്തെക്കുറിച്ചു സൂചിപ്പിച്ചെന്നായിരുന്നു ഫെനിയുടെ മൊഴി. സംഭവത്തില്‍ കാവ്യാ മാധവന്റെ പ്രേരണയും അറിവുമുണ്ടാകാമെന്ന സാക്ഷിമൊഴിയുള്ളതിനാല്‍ കാവ്യയുടെ പങ്ക് കൂടുതലായി അന്വേഷിക്കണമെന്ന കാര്യത്തില്‍ അന്വേഷണസംഘത്തില്‍ തന്നെ രണ്ടഭിപ്രായമുണ്ട്. വിചാരണ തുടങ്ങിയ ശേഷം ആവശ്യമെങ്കില്‍ ഇക്കാര്യം ആലോചിക്കാമെന്നാണ് നിലവിലെ തീരുമാനം. കേസിലെ പ്രധാനതൊണ്ടിയായ മൊെബെല്‍ ഫോണ്‍ ദുബായിലേക്കു കടത്തിയെന്നാണു പോലീസ് സംശയിക്കുന്നത്.

മൊെബെല്‍ ഫോണ്‍ നശിപ്പിച്ചെന്ന അഡ്വ. പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫിന്റെ മൊഴി പോലീസ് വിശ്വസിക്കുന്നില്ല. പള്‍സര്‍ സുനി െകെമാറിയ ഫോണ്‍ പ്രതീഷിന്റെ നിര്‍ദേശാനുസരണം താന്‍ കത്തിച്ചുകളഞ്ഞെന്നാണ് രാജുവിന്റെ മൊഴി. ദിലീപിനെതിരായ അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേട്ട് കോടതി സ്വീകരിച്ചു. ദീലീപടക്കം 12 പ്രതികള്‍ക്കെതിരേയാണ്‌നവംബര്‍ 22 നാണ് അനുബന്ധ കുറ്റപത്രം നല്‍കിയത്.

സാങ്കേതിക പിഴവുകള്‍ തിരുത്തി നല്‍കിയ കുറ്റപത്രമാണു ഇന്നലെ ഫയലില്‍ സ്വീകരിച്ചത്. കോടതി നിര്‍ദേശം അനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ടെത്തി ചില കാര്യങ്ങളില്‍ വ്യക്തത വരുത്തിയിരുന്നു. കുറ്റപത്രം, സാക്ഷിവിവരങ്ങള്‍, സാക്ഷിമൊഴികള്‍ തുടങ്ങിയവ പരിശോധിച്ച കോടതി കുറ്റപത്രത്തില്‍ എല്ലാ രേഖകളുമുണ്ടെന്ന് ഉറപ്പാക്കി. 1452 പേജുള്ള അനുബന്ധ റിപ്പോര്‍ട്ടാണ് അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ. െബെജു പൗലോസ് സമര്‍പ്പിച്ചത്. 215 സാക്ഷിമൊഴികളും 18 രേഖകളും റിപ്പോര്‍ട്ടിന്റെ ഭാഗമായുണ്ട്.