Latest News

ആ വാക്കുകള്‍ അറപ്പുളവാക്കുന്നു: ലൈംഗീകാതിക്രമത്തിരയായ പ്രായപൂര്‍ത്തിയാകാത്ത നടിക്ക് സഹതാപം വേണ്ട, തുറന്നടിച്ച് സുമലത

2017-12-14 03:27:30am |

ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേയ്ക്കുള്ള യാത്രയ്ക്കിടെ എയര്‍ വിസ്താര ഫ്‌ളൈറ്റില്‍ വച്ച് ബോളിവുഡ് നടിക്കുനേരെ നടന്ന പീഡനശ്രമം പുറംലോകമറിഞ്ഞത് കഴിഞ്ഞ ദിവസമാണ്. സഹായമഭ്യര്‍ത്ഥിച്ച് നടി പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം ലൈവ് വീഡിയോയിലൂടെയാണ് പീഡനവിവരം അറിഞ്ഞത്.

ഇതിനു പിന്നാലെ പൊതുസമൂഹത്തിന്റെ സഹതാപം പിടിച്ചു പറ്റാനുള്ള തന്ത്രമാണിതെന്ന് സംശയിക്കുന്നതായി മാധ്യമപ്രവര്‍ത്തക ജാഗ്രതി ട്വിറ്ററില്‍ കുറിച്ചതും വന്‍ വിവാദമായിരുന്നു. ജാഗ്രതിക്കെതിരെ തുറന്നടിച്ച് മുന്‍ നടി സുമലത രംഗത്തെത്തി.

Sumalatha,  Actress molestation case

ജാഗ്രതിയുടെ വാക്കുകള്‍ അറപ്പുളവാക്കുന്നുവെന്നും, സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ ഒരു ഭാഗമായ പെണ്‍കുട്ടിക്ക് ആരുടെയും, സഹതാപമോ, ശ്രദ്ധയോ നേടേണ്ടതില്ലെന്നും സുമലത ട്വീറ്റ് ചെയ്തു. നിങ്ങളെപ്പോലുള്ള സ്ത്രീകഴെ ഓര്‍ത്ത് ലജ്ജ തോന്നുന്നുവെന്നും സുമലത പറഞ്ഞുവെയ്ക്കുന്നു.