Latest News

ഭാവന നവീന് സ്വന്തമാകുന്നു: ഭാവന-നവീന്‍ വിവാഹം ഡിസംബര്‍ 22 ന്

2017-12-16 03:20:48am |

മലയാള ചലച്ചിത്ര താരം ഭാവന നവീന് സ്വന്തമാകുന്നു. ഭാവനയും- കന്നഡ സിനിമാ നിര്‍മ്മാതാവ് ആയ നവീനും തമ്മിലുള്ള വിവാഹം ഡിസംബര്‍ 22 ന് തൃശ്ശൂരില്‍ വെച്ച് നടക്കും. ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക.

ഭാവനയുടെ വിവാഹ നിശ്ചയം രഹസ്യമായാണ് നടത്തിയത്. ചടങ്ങുകള്‍ വാര്‍ത്തയാക്കേണ്ട എന്നു കരുതിയാണ് വളരെ രഹസ്യമായി വീട്ടില്‍ വെച്ചു തന്നെ നടത്തിയതെന്നും നടി തന്നെ വെളിപ്പെടുത്തിയിരുന്നു. വിവാഹനിശ്ചയത്തിന് അടുത്ത സുഹൃത്തും നടിയുമായ മജ്ഞു വാര്യരും പങ്കെടുത്തിരുന്നു.

പിന്നാലെ ഭാവനയുടെ വിവാഹത്തെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഭാവനയുടെ ആദ്യ ചിത്രമായ റോമിയോ നിര്‍മ്മിച്ചത് നവീനായിരുന്നു.