Latest News

മോഹന്‍ലാല്‍ ബെല്‍റ്റ് ധരിച്ചിരുന്നോ?; ഒപ്പമുണ്ടായിരുന്ന രഞ്ജിനി പറയുന്നു

2017-12-21 03:04:00am |

'ഒടിയന്‍' ലുക്കിന് വേണ്ടി ഫ്രാന്‍സില്‍ നിന്നുള്ള 25 വിദഗ്ദരുടെ കീഴില്‍ 51 ദിവസത്തെ കഠിന പരിശീലനത്തിലായിരുന്നു മോഹന്‍ലാല്‍. പരിശീലനത്തിന് ശേഷം മോഹന്‍ലാലിന്റെ വണ്ണം കുറഞ്ഞോ എന്നറിയാന്‍ കാത്തിരുന്ന ആരാധകര്‍ക്കായി കഴിഞ്ഞ ദിവസം അദ്ദേഹം പൊതു വേദിയില്‍ എത്തുകയും ചെയ്തു. എന്നാല്‍ അതിനു ശേഷം വണ്ണം കുറച്ചു കാണിക്കാന്‍ അദ്ദേഹം ബെല്‍റ്റ് ധരിച്ചിട്ടുണ്ടെന്ന തരത്തിലാണ് ചിത്രങ്ങളും, വാര്‍ത്തകളും പ്രതികരിച്ചത്. എന്നാല്‍ ഒന്നിനും സ്ഥിതീകരണമില്ല. കാരണം സത്യം എന്തെന്നറിയാവുന്നത് അദ്ദേഹത്തിന് മാത്രമാണ്. എന്നാല്‍ ഒടിയന്‍ ലുക്കില്‍ ലാലേട്ടനെ ഏറെ കണ്ടതിന്റെ ആവേശത്തിലാണ് അവതാരക രഞ്ജിനി. അദ്ദേഹത്തിന്റെ പുതിയ ലുക്കിനെക്കുറിച്ച് രഞ്ജിനി ഒരു മാധ്യമത്തോട് പറഞ്ഞു.

'ലാലേട്ടനെ കണ്ടപ്പോഴാണ് ടീസറിലെ ലുക്കാണോ ശരിക്കും എന്ന സംശയത്തിന് പരിഹാരമായത്. നന്നായി തടി കുറഞ്ഞിട്ടുണ്ട്. ആദ്യം കണ്ടപ്പോള്‍ ലാലേട്ടനാണെന്ന് തോന്നിയതേയില്ല. പകരം ഒടിയന്‍ മാണിക്യന്‍ എന്ന ക്യാരക്ടറാണ് മുന്നിലെന്നാണ് തോന്നിയത്. ആ ദിവസം വല്ലാത്തൊരു എക്‌സൈറ്റ്‌മെന്റിലായിരുന്നു. വയറില്‍ ബെല്‍റ്റ് കെട്ടിയെന്ന വാര്‍ത്തകളൊക്കെ അടുത്ത ദിവസമാണ് കണ്ടത്. ഈ പറഞ്ഞതിനെക്കുറിച്ചൊന്നും ശ്രദ്ധിക്കാനെ പറ്റിയില്ല. അങ്ങനെയൊരു ഫീലിങ് എനിക്ക് ഉണ്ടായതേയില്ല. ആ ലുക്ക് ഇഷ്ടപ്പെടാതിരുന്നവരാകാം ആരോപണങ്ങള്‍ക്ക് പിന്നില്‍' എന്ന് രഞ്ജിനി പറയുന്നു.