Latest News

നിന്റെ ആ ചിരിയുണ്ടല്ലോ കസബ എന്ന് പാര്‍വതി പറഞ്ഞപ്പോള്‍ നീ ഇക്കാനെ കളിയാക്കി ചിരിച്ച ചിരി; ഫാന്‍സുകാരുടെ രോധനം തുടരുന്നു; പുതിയ ഇരകള്‍ ആഷികും റിമയും

2017-12-23 03:10:02am |

കസബ എന്ന ചിത്രത്തിലെ സ്ത്രീ വിരുദ്ധതയെ വിമര്‍ശിച്ച നടി പാര്‍വതിക്കെതിരായ സൈബര്‍ ആക്രമണത്തിന്റെ തുടര്‍ച്ചയായി സംവിധായകന്‍ ആഷിക് അബുവിനെതിരെ സൈബര്‍ ആക്രമണം. തന്റെ പുതിയ ചിത്രമായ മായാനദി കാണണമെന്ന് ആവശ്യപ്പെട്ട് ആഷിക് അബു ഇന്നലെയിട്ട പോസ്റ്റിലാണ് സൈബര്‍ ആക്രമണം നടക്കുന്നത്. കസബയെ വിമര്‍ശിച്ച പാര്‍വതിയെ ആഷികിന്റെ ഭാര്യ കൂടിയായ നടി

റിമ പിന്തുണച്ചതാണ് ആരാധകരുടെ രോക്ഷത്തിന് കാരണം.

ആഷികിന്റെ ഭാര്യയോടും ബാക്കിയുള്ള ഫെമിനിച്ചികളോടും വട്ടംകൂടിയിരുന്നു കണ്ടോളാന്‍ പറയൂ എന്നാണ് അധിക്ഷേപകരമായ ഒരു കമന്റ്. ആഷികിന്റെയും ടോവിനോയുടേയും എല്ലാ സിനിമകളും കണ്ടിരുന്നുവെന്നും ഇനി കാണില്ലെന്നും മറ്റൊരാള്‍. മറ്റ് പടങ്ങള്‍ക്ക് ടിക്കറ്റ് കിട്ടിയില്ലെങ്കിലും മായാനദി കാണില്ലെന്ന് വേറൊരു കൂട്ടര്‍. ആഷികിന് പുറമെ റിമ കല്ലിങ്കലിന്റെ ഫെയ്‌സ്ബുക്ക് പേജിലും രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. മായാനദി കാണില്ലെന്നും കാണാന്‍ പോകുന്നവരെക്കൂടി പിന്തിരിപ്പിക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തുന്നുണ്ട്.

റിമയുടെ പോസ്റ്റിലെ ഒരു അധിക്ഷേപ കമന്റ് ഇങ്ങനെ, നിന്റെ ആ ചിരി ഉണ്ടല്ലോ കസബ എന്ന് പാര്‍വതി പറഞ്ഞപ്പോള്‍ നീ ഇക്കാനെ കളിയാക്കി ചിരിച്ച ആ ചിരി. അത് കണ്ടപ്പോള്‍ ഞാന്‍ തീരുമാനിച്ചു നിന്റെ കെട്ടിയോന്റെ ഈ പടം കാണുന്നുമില്ല, എന്റെ പരിചയത്തിലുള്ളവരെക്കൊണ്ട് കാണിക്കുകയുമില്ല. ഇത്തരത്തിലുള്ള നൂറുകണക്കിന് കമന്റുകളാണ് ഇരുവരുടേയും പേജുകളില്‍ വന്നു കൊണ്ടിരിക്കുന്നത്.