Latest News

ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും എന്തു കൊണ്ട് ആക്ടിവല്ല: കാരണം വ്യക്തമാക്കി ഷെയിന്‍ നിഗം

2018-01-02 02:29:20am |

പുതിയ തലമുറയുടെ നടനാണു ഷെയിന്‍ നിഗം. എന്നാല്‍ ഫേസ്ബുക്കിലും വാട്ട്‌സ് ആപ്പിലും ഇന്‍സ്റ്റഗ്രാമിലും ഒന്നും സജീവമല്ല. പുതിയ തലമുറയിലെ നടന്മാരില്‍ നിന്നു വ്യത്യസ്തമായതിന്റെ കാരണം ഷെയിന്‍ തന്നെ പറയുന്നു. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണു ഷെയിന്‍ ആ കാരണം വ്യക്തമാക്കിയത്. ഞാന്‍ ഇങ്ങനെയൊക്കെയാണ്. സോഷീല്‍ മീഡിയ ഒരുപാടു സമയം വെറുതെ നഷ്ട്ടപ്പെടുത്തുന്നതു പോലെ തോന്നി.

അങ്ങനെ ചിലവാക്കുന്ന സമയത്തിന് അനുസരിച്ചു ഒന്നും തിരിച്ചു കിട്ടുന്നതായി നോന്നുന്നില്ല. അതില്‍ വരുന്ന വാര്‍ത്തകളില്‍ പലതിന്റെയും സത്യസന്ധതയില്‍ പോലും സംശയം ഉണ്ട്. ആ സാഹചര്യത്തില്‍ മാറി നില്‍ക്കുന്നതാണു നല്ലത് എന്നു തോന്നി. പല വാര്‍ത്തകളും മനസിനു സന്തോഷം നല്‍കുന്നതായിരിക്കില്ല. ഇന്നു സന്തോഷിക്കുക. ഞാനങ്ങനെ വിശ്വസിക്കുന്നില്ല. അപ്പോള്‍ പിന്നെ നമ്മുക്കു കുഴപ്പമുണ്ടാകുന്ന കാര്യങ്ങളില്‍ നിന്നു മാറി നില്‍ക്കണം. അതല്ലെ നല്ലത് എന്നു ഷെയിന്‍ പറയുന്നു.