Latest News

ഭരതം" സിനിമയുടെ കഥയ്ക്ക് അവകാശവാദവുമായി എഴുത്തുകാരന്‍; മോഹന്‍ലാല്‍ പ്രതികരിക്കണമെന്ന് സൈനു പള്ളിത്താഴത്ത്

2017-02-28 01:54:35pm |

കോട്ടയം: മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത "ഭരതം" സിനിമയുടെ കഥ തന്റേതെന്ന അവകാശവാദവുമായി എഴുത്തുകാരന്‍. സിനിമ പുറത്തിറങ്ങി 26 വര്‍ഷത്തിനുശേഷമാണ് അവകാശവാദവുമായി സൈനു പള്ളിത്താഴത്ത് എന്നയാള്‍ രംഗത്തെത്തിയത്.

2013ല്‍ മുകേഷ് നായകനായി പുറത്തിറങ്ങിയ "മന്ത്രമോ തന്ത്രമോ കുത
 

 

ന്ത്രമോ" എന്ന ചിത്രത്തിന്റെ സംവിധായകന്‍ കൂടിയാണു സൈനു. ഭരതത്തിന്റെ കഥ തന്റെതാണെന്ന് അടുത്തിടെ അവകാശവാദമുന്നയിച്ച സൈനുവിനു മറുപടിയുമായി സിബി മലയില്‍ രംഗത്തെത്തിയിരുന്നു. 

"മന്ത്രമോ തന്ത്രമോ കുതന്ത്രമോ" എന്ന സിനിമയുടെ കഥയും ഭരതത്തിന്റെ കഥയും താരതമ്യം ചെയ്താല്‍ കാര്യം വ്യക്തമാകുമെന്നും ഭരതത്തിന്റെ കഥ തന്റെ തന്നെ കുടുംബത്തില്‍ ഉണ്ടായ കഥയാണെന്നുമായിരുന്നു സിബിയുടെ മറുപടി. ഇതില്‍ പ്രകോപിതനായാണു സൈനു വീണ്ടും ആരോപണവുമായി രംഗത്തെത്തിയത്.

സിബിയുടെ മറുപടിയല്ല തനിക്കാവശ്യമെന്നും മോഹന്‍ലാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കണമെന്നും സൈനു ആവശ്യപ്പെട്ടു. സംഗീതസംവിധായകന്‍ കൂടിയായ ലായന്റെ ആവശ്യപ്രകാരമാണു കഥയുടെ വണ്‍ലൈന്‍ താന്‍ മോഹന്‍ലാലിനു കൈമാറുന്നത്.

പിന്നീട് ലോഹിതദാസിന്റെ തിരക്കഥയില്‍ സിനിമ ആരംഭിക്കുന്നുവെന്നറിഞ്ഞു താന്‍ മോഹന്‍ലാലിനെ കാണാനെത്തിയപ്പോള്‍ സംഘര്‍ഷമുണ്ടായെന്നും അന്നു തിക്കുറിശിയാണു തന്നെ പിന്തിരിപ്പിച്ചതെന്നുമാണു സൈനു പറയുന്നത്. അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണ് അന്ന് ഒന്നും പറയാതിരുന്നത്. ഇപ്പോള്‍ പറയുന്നത് ഒന്നും പ്രതീക്ഷിച്ചല്ലെന്നും തന്റെ ആത്മസംതൃപ്തിക്കുവേണ്ടിയാണെന്നും സൈനു പത്രസമ്മേളനത്തില്‍ പറഞ്ഞു.