Latest News

മാധവിക്കുട്ടിയായി അഭിനയിക്കുന്നതിന് മഞ്ജു വാര്യര്‍ക്കെതിരെ ഹിന്ദുത്വ വാദികളുടെ ആക്രമണം

2017-02-28 01:56:21pm |

കമല്‍ സംവിധാനം ചെയ്യുന്ന ആമിയില്‍ മാധവിക്കുട്ടിയായി അഭിനയിക്കുന്നതിന് നടി മഞ്ജു വാര്യര്‍ക്കെതിരെ ഹിന്ദുത്വ വാദികളുടെ ആക്രമണം. മഞ്ജുവിന്റെ ഫെയ്‌സ്ബുക്ക് പേജിലും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലുമാണ് ആക്രമണം. മാധവിക്കുട്ടിയുടെ ആത്മാവിനെ വേദനിപ്പിക്കരുതെന്നും കമാലുദീന്റെ ശ്രമം ലൗവ് ജിഹാദ് പ്രോത്സാ
 

 

ഹിപ്പിക്കാനാണെന്നും ഹിന്ദുത്വവാദികള്‍ ആരോപിക്കുന്നു. കെയര്‍ ഓഫ് സൈറാബാനു എന്ന സിനിമയില്‍ തട്ടമിട്ട് നില്‍ക്കുന്ന ചിത്രം മഞ്ജു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് ആക്രമണം രൂക്ഷമായത്.

നേരത്തെ വിദ്യാ ബാലനാണ് മാധവിക്കുട്ടിയായി അഭിനയിക്കേണ്ടിയിരുന്നത്. അവര്‍ പിന്‍മാറിയതോടെയാണ് മഞ്ജുവിന് നറുക്ക് വീണത്. ആമിയായി മഞ്ജു വാര്യര്‍ അഭിനയിക്കുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയാണ് കമല്‍ പ്രഖ്യാപിച്ചത്. സിനിമയുടെ ചിത്രീകരണം മാര്‍ച്ചില്‍ തുടങ്ങും. മഞ്ജുവിനെ വ്യക്തിഹത്യ നടത്തുന്ന നിരവധി കമന്റുകള്‍ ചിത്രത്തിന് താഴെയുണ്ട്.

കമലിനെതിരായ സംഘപരിവാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ഫെഫ്ക നടത്തിയ പ്രതിരോധ കൂട്ടായ്മയില്‍ പങ്കെടുത്തതിന് ലഭിച്ച പ്രതിഫലമാണ് കമലിന്റെ ചിത്രത്തിലെ വേഷമെന്നും ചിലര്‍ ആരോപിച്ചു. മാധവിക്കുട്ടി ഇസ്ലാം മതം സ്വീകരിച്ചതാണ് കമന്റിടുന്ന പലരെയും പ്രകോപിപ്പിച്ചത്. മതംമാറ്റത്തിനെതിരായ നിരവധി കമന്റുകള്‍ പോസ്റ്റിലുണ്ട്.
-