Latest News

ഓട്ടോയുടെ ഡ്രൈവിങ് സീറ്റില്‍ ആ മുഖം കണ്ടു നാട്ടുകാര്‍ ഞെട്ടി, ഡ്രൈവറായി അനുശ്രീ: കാര്യം ഇതായിരുന്നു

2018-01-17 02:32:24am |

ഓട്ടോറിക്ഷയുടെ ഡ്രൈവിങ് സീറ്റില്‍ ഏറെ പരിചയമുള്ള ആ മുഖം കണ്ടു നാട്ടുകാര്‍ ഒന്നു ഞെട്ടി. കൊട്ടാരക്കര കുളക്കട നിവസികള്‍ പരസ്പരം പറഞ്ഞു ഇതു നമ്മുടെ അനുശ്രീയല്ലേ.... ഡയമണ്‍ഡ് നെ€സിലൂടെ അരങ്ങേറ്റം കുറിച്ച അനുശ്രീ ഇന്നു മലയാളികളുടെ പ്രിയപ്പെട്ട നാട്ടുമ്പുറത്തുകാരി നടിയാണ്. പുതിയ സിനിമയില്‍ ഓട്ടോക്കാരിയായാണ് അനുശ്രീ എത്തുന്നത്. അതിനു വേണ്ടി ഡ്രൈവിംഗ് പഠിക്കാനെത്തിയതായിരുന്നു താരം.

സ്വന്തം നാടായ പത്താനാപുരം കമുകുംചേരിയില്‍ പഠിക്കാനുള്ള ചമ്മലു കൊണ്ടാണു കൊട്ടരക്കര കുളക്കട ഗ്രൗണ്ടില്‍ എത്തിയത്. കൊട്ടാരക്കര ശ്രീഹരി ഡ്രൈവിംഗ് സ്‌കൂള്‍ മാനേജരാണു പരിശീലകന്‍. ടൂവീലര്‍ ഫോര്‍വിലര്‍ ലൈസന്‍സുകള്‍ മുമ്പു തന്നെ താരത്തിനുണ്ട്. ദക്ഷിണവച്ചു ഡ്രൈവിങ് സിറ്റില്‍ കയറി. രണ്ടു മണിക്കൂര്‍ കൊണ്ട് ഓട്ടോക്കാരിയായി. ഇനി ഷൂട്ടിംഗ് തുടങ്ങുന്നതിനു മുമ്പ് ഗ്രൗണ്ടില്‍ വീണ്ടും എത്തുമെന്ന് അനുശ്രീ പറയുന്നു.