Latest News

മോഹന്‍ലാലിന്റെ അപരന്‍ മദന്‍ലാല്‍ 25 വര്‍ഷങ്ങള്‍ക്കു ശേഷം മടങ്ങിവരുന്നു, ഈ സംവിധായകന്റെ ചിത്രത്തിലൂടെ

2018-01-19 02:35:09am |

80 കളിലും 90 കളിലും മോഹൻലാലിന്റെ അപരനായി തിളങ്ങിയ താരമായിരുന്നു മദൻലാൽ.ഒരുപാടു കാലമായി സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. വിനയൻ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയിലൂടെ ആണ് മദൻലാൽ മടങ്ങി വരുന്നത്. കലാഭവൻ മണിയുടെ ജീവിതത്തെ കുറിച്ചുള്ള സിനിമയാണിത്.

വിനയന്റെ ആദ്യ ചിത്രമായ സൂപ്പർ സ്റ്റാറിൽ മദൻലാൽ ആയിരുന്നു നായകൻ. പിന്നെ ചെറുതും വലുതുമായ വേഷങ്ങളുമായി സിനിമകളിൽ നിറഞ്ഞു നിൽക്കുമ്പോഴാണ് ഒരപകടം വന്ന് മദൻ ലാൽ സിനിമയിൽ നിന്ന് അദ്ദേഹത്തിന് മാറി നിൽക്കേണ്ടി വന്നത്. 25 വർഷത്തിനു ശേഷം ഒരു ചടങ്ങിൽ വച്ച് കണ്ടപ്പോഴാണ് വിനയൻ മദൻ ലാലിന് ഈ അവസരം നൽകിയത്.

ചിത്രത്തിൽ ഒരു അതിഥി താരമായാണ് മദൻലാൽ വരുന്നത്. പുതുമുഖം രാജ മണി ആണ് കലാഭവൻ മണിയുടെ വേഷം ചെയ്യുന്നത്. ജീവിതത്തിൽ ഒരു പാട് പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന താരമാണ് മദൻലാൽ എന്നും ഈ തിരിച്ചുവരവ് ഗംഭീരമാവട്ടെ എന്നും വിനയൻ പറഞ്ഞു.