Latest News

ആ ദിവസങ്ങളില്‍ 2000ത്തിലേറെ സെല്‍ഫികള്‍ എടുക്കേണ്ടി വരാറുണ്ട്: ജയസൂര്യ പറയുന്നു

2018-01-20 04:11:00pm |

താര പദവി ഒരിക്കലും തലയ്ക്കു പിടിച്ചിട്ടില്ല എന്ന് നടൻ ജയസൂര്യ. അങ്ങനെ തലക്കു പിടിച്ചാൽ നഷ്ടപ്പെടുന്നത് സ്വാതന്ത്ര്യമാണെന്നും താരം പറഞ്ഞു. ഒരു മാസികക്കു വേണ്ടി ഡബ്സ് മാഷ് കലാകാരി സൗഭാഗ്യ വെങ്കിടേഷിനോട് സംസാരിക്കവെയാണ് താരം ഇങ്ങനെ പറഞ്ഞത്.

നിരന്തരം മക്കളെ കൊണ്ട് പുറത്തു പോകാറുണ്ട്. തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കാറുണ്ട്. അപ്പൊഴൊക്കെ ആൾക്കാർ വരും, സെൽഫിയെടുക്കും. ഇതൊന്നും തനിക്കൊരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. ഇതിനെയൊക്കെ അതായി കണ്ട് ആസ്വദിക്കാറുമുണ്ട്. എന്തുകൊണ്ടാണ് സ്റ്റാർ ഡം തലക്കു പിടിക്കാത്തത് എന്നു ചോദിച്ചാൽ ഉത്തരമറിയില്ല. പക്ഷെ ഞാനൊരു വലിയ താരമാണെന്ന ബോധം ഇതു വരെ ഉണ്ടായിട്ടില്ല.

ജീവിതത്തിന്റെ ഭാഗമാണ് തൃപ്പൂണിത്തുറ അമ്പലത്തിലെ ഉത്സവം. അവിടെ ഉത്സവം നടക്കുന്ന എല്ലാ ദിവസവും പോകാറുണ്ട്. ദിവസേന ലക്ഷകണക്കിനു പേർ വന്നു പോകുന്ന സ്ഥലമാണ്.2000ത്തിലേറെ പേർ ഫോട്ടോയെടുക്കാൻ വരും. അതും ബുദ്ധിമുട്ടായിത്തോന്നിയിട്ടില്ല. സെൽഫിയെടുത്ത് കുഴങ്ങുമല്ലോ എന്നൊക്കെ പലരും ചോദിക്കാറുണ്ടെന്നും ജയസൂര്യ പറഞ്ഞു. താരപദവികൾ ഇല്ലാതെ നടക്കുന്നത് മാർക്കറ്റിങ്ങ് തന്ത്രമാണോ എന്ന സൗഭാഗ്യയുടെ ചോദ്യത്തിനു മറുപടിയായാണ് ജയസൂര്യ ഇക്കാര്യങ്ങൾ പറഞ്ഞത്