Latest News

"ആന്തരികതയെ ശ്രവിക്കുന്നതിലൂടെ മനസ് ശാന്തതയിലേക്ക് നീങ്ങുന്നു: ദിവ്യ ഉണ്ണിയുടെ ചിത്രം പറയുന്നത് എന്ത്

2018-01-23 03:41:42am |

വിവാഹമോചനത്തോടെ നൃത്തത്തില്‍ സജീവമായെങ്കിലും, സിനിമയിലേക്ക് രംഗപ്രവേശം ചെയ്യാന്‍ ദിവ്യ ഉണ്ണിക്ക് സാധിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിവ്യ ഇടയ്ക്കിടെ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലാവുകയാണ്. 'ആന്തരികതയെ ശ്രവിക്കുന്നതിലൂടെ മനസ് ശാന്തതയിലേക്ക് നീങ്ങുന്നു' എന്ന തലക്കെട്ടോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.

വിവാഹത്തോടെ അമേരിക്കയിലേക്ക് കുടുംബത്തോടൊപ്പം ചേക്കേറിയ ദിവ്യ ഉണ്ണി സിനിമയോട് വിടപറഞ്ഞെങ്കിലും അമേരിക്കയില്‍ നൃത്ത വിദ്യാലയവുമായി തിരക്കിലായിരുന്നു. വിനയന്‍ സംവിധാനം ചെയ്ത കല്യാണ സൗഗന്ധികത്തിലൂടെ ആയിരുന്നു ദിവ്യ ഉണ്ണി മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. പിന്നീട് ഒരുപാട് നല്ല കഥാപാത്രങ്ങളെ മലയാളികള്‍ക്ക് സമ്മാനിച്ചു. മലയാളത്തില്‍ തിളങ്ങി നിന്ന സമയത്തായിരുന്നു ദിവ്യ ഉണ്ണിയുടെ വിവാഹം.