Latest News

അച്ഛന്റെയും അമ്മയുടെയും വിവാഹമോചനത്തില്‍ ദു:ഖമുണ്ടോ? ചോദ്യത്തിനു കല്ല്യാണി പ്രിയദര്‍ശന്റെ മറുപടി ഇങ്ങനെ

2018-01-27 03:44:34am |

സംവിധായകന്‍ പ്രിയദര്‍ശനും നടി ലിസിയും വേര്‍പിരിഞ്ഞിട്ടു കാലം കുറെയായി എങ്കിലും ഇതിനെക്കുറിച്ചുള്ള സംസാരം ഇതുവരെ അവസാനിച്ചിട്ടില്ല. ഇരുവരുടെയും മകള്‍ കല്ല്യാണിയുടെ ആദ്യചിത്രം ഹലോ ഹിറ്റായിരിക്കുകയാണ്. വിക്രം കെ കുമാര്‍ സംവിധാനം ചെയ്ത തെലുങ്ക് ചിത്രത്തില്‍ നായകന്‍ അഖില്‍ അകിനേനിയായിരുന്നു.

ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അച്ഛനും അമ്മയും തനിക്കു നല്‍കിയ പിന്തുണയെക്കുറിച്ചു കല്ല്യാണി പറയുകയുണ്ടായി. ഇതിനിടയില്‍ അച്ഛന്റെയും അമ്മയുടേയും വിവാഹ മോചനത്തില്‍ ദു:ഖം ഉണ്ടോ എന്ന് ചോദ്യത്തിനു കല്ല്യാണി നല്‍കിയ മറുപടി ഇങ്ങനെ.

എനിക്ക് ഇപ്പോള്‍ വേണ്ടതു മാതാപിതാക്കളുടെ പിന്തുണയാണ്. അതെനിക്ക് ലഭിക്കുന്നു. അച്ഛനും അമ്മയ്ക്കും എന്നോട് ഒരുപാട് സ്നേഹമുണ്ട്, കരുതലുണ്ട്. അവരെ മാതാപിതാക്കളെ ലഭിച്ചത് ഞാന്‍ ഭാഗ്യമായി കരുതുന്നു. സിനിമയുടെ പ്രമോഷന് അവരുടെ സാന്നിധ്യം ഉണ്ടാകും. എന്റെ സിനിമ അഭിമാനത്തോടെയാണ് അവര്‍ പലര്‍ക്കും കാണിച്ചു കൊടുക്കുന്നത്. അവരില്‍ നിന്ന് ലഭിക്കേണ്ടതെല്ലാം എനിക്ക് ഇതുവരെ നഷ്ടമായെന്ന് തോന്നുന്നില്ല. അവര്‍ എന്നെ വളര്‍ത്തിയത് സ്വതന്ത്രമായാണ്. എന്നിൽ അത്രമാത്രം വിശ്വാസമുണ്ട്. അവര്‍ സെറ്റില്‍ വരാറില്ല. മാത്രമല്ല സിനിമയില്‍ ഇടപെടാറുമില്ല. അച്ഛന്റെയും അമ്മയുടെയും അടുത്തിരുന്നാണ് ഞാന്‍ സിനിമ കണ്ടത് എന്നും കല്യാണി പറഞ്ഞു.