Latest News

പാഡുമായി അമീര്‍ ഖാന്‍ വെല്ലുവിളിച്ചിരിക്കുന്നത് അമിതാഭ് ബച്ചനേയും, ഷാരുഖാനെയും സല്‍മാന്‍ ഖാനെയും: പാഡ്മാന്‍ ചലഞ്ച് ഗംഭീരമായി മുന്നേറുന്നു

2018-02-04 03:55:46am |

പാഡ്മാന്‍ ചലഞ്ച് ബോളിവുഡില്‍ ഗംഭീരമായി മുന്നേറുന്നു. ആര്‍ത്തവം ഒരിക്കലും നാണക്കേടല്ല, ഞാനിതാ ചലഞ്ചു ചെയ്യുന്നു, വിരാട് കോഹ്‌ലിയേയും ദീപിക പദുക്കോണിനേയും ആലിയ ഭട്ടിനേയും വെല്ലുവിളിച്ച് അക്ഷയ് കുമാര്‍. ആര്‍ത്തവ ശുചിത്വത്തെക്കുറിച്ചു വലിയ വിപ്ലവം സൃഷ്ടിച്ച് അരുണാചലം മുരുഗാനന്ദന്റെ കഥ പറയുന്ന പാഡ്മാന്‍ ചിത്രത്തിനു വേണ്ടിയുള്ള പാഡ്മാന്‍ ചലഞ്ച് ശ്രദ്ധേയമാകുന്നു. നിരവധി താരങ്ങള്‍ ഈ ചലഞ്ചിന്റെ ഭാഗമാകുന്നുണ്ട്.

ഇപ്പോള്‍ സിനിമയെ സപ്പോര്‍ട്ട് ചെയ്തു പാഡുമായി അമീര്‍ ഖാനും എത്തി. സാനിറ്ററി പാഡ് പിടിച്ചു കൊണ്ടു നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത ഷാരുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അമിതാഭ് ബച്ചന്‍ എന്നിവരേയാണു താരം വെല്ലുവിളിച്ചിരിക്കുന്നത്.