Latest News

നീണ്ട ഇടവേളയ്ക്കു ശേഷം ഷക്കീല തിരിച്ചു വരുന്നു, കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ നേര്‍ ആവിഷ്‌ക്കാരവുമായി: ശീലാവതി, വാട്ട് ദ ഫ ***

2018-02-05 02:50:10am |

നീണ്ട ഇടവേളകയ്ക്കു ശേഷം ഷക്കീല വെള്ളിത്തിരയിലേയ്ക്കു തിരിച്ചു വരുന്നു. ഒരുകാലത്തു ബിഗ്രേയ്ഡ് നായികയായിരുന്ന ഷക്കീല ഏറെ നാളായി അഭിനയരംഗത്ത് ഇല്ലായിരുന്നു. യുവ സംവിധായകന്‍ സയ്‌റാം ദസാരി സംവിധാനം ചെയ്യുന്ന ചിത്രത്തിനു ശീലാവതി, വാട്ട് ദ ഫ എന്നാണ് പേര്.

ചിത്രം സൈക്കോളജിക്കല്‍ ത്രില്ലറായിരിക്കും എന്നു പറയുന്നു. കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ നേര്‍ വിഷ്‌ക്കാരമാണു ചിത്രം എന്നു ഷക്കീല വെളിപ്പെടുത്തി. തെലുങ്കിലാണു ശീലാവതി, വാട്ട് ദ ഫ ***
ഇറങ്ങുന്നത്.

ഏപ്രില്‍ ചിത്രം റിലീസാകും എന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നൈറ്റ് ഡ്രസില്‍ മദ്യ ഗ്ലാസ് മേശപ്പുറത്തു വച്ചു പുകവലിച്ച് ഇരിക്കുന്ന ഷക്കീലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇറങ്ങിയത്. മികച്ച ഒരു തിരിച്ചു വരവു സാധ്യമാകുമെന്നാണു കരുതുന്നത് എന്നു ഷക്കീല ഫസ്റ്റ് ലുക്ക് ലോഞ്ചിങ് പരിപാടിയില്‍ പറഞ്ഞു.