അയാള്‍ എന്നെ ഹോട്ടല്‍ മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു: ആ ഒരു കാരണം കൊണ്ടു മാത്രം മനസില്‍ അടക്കിപ്പിടിച്ചു, നടന്‍ ജിതേന്ദ്രക്കെതിരെ അമ്മാവന്റെ മകള്‍ രംഗത്ത്

2018-02-08 03:39:58am |

ബോളിവുഡ് നടന്‍ ജിതേന്ദ്രക്കെതിരെ പീഡനാരോപണവുമായി അമ്മാവന്റെ മകള്‍ രംഗത്ത്. ഹോട്ടല്‍ മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന ഗുരുതര ആരോപണമാണ് അടുത്ത ബന്ധു ഉയര്‍ത്തിയിരിക്കുന്നത്.

47 വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന സംഭവമാണ് മീ ടൂ ക്യാമ്പയിന്റെ ഭാഗമായി അവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. വെളിപ്പെടുത്തലിനു പിന്നാലെ ജിതേന്ദ്രയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 18 വയസ് പ്രായമുള്ളപ്പോളാണ് 28 കാരനായ ജിതേന്ദ്ര തന്നെ പീഡിപ്പിച്ചതെന്നും, പണവും, സ്വാധീനവും ഉള്ളതിനാല്‍ അയാള്‍ക്കെതിരെ ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

പീഡന വിവരം തന്റെ മാതാപിതാക്കള്‍ അറിഞ്ഞിരുന്നുവെങ്കില്‍ അവര്‍ തകര്‍ന്നു പോകുമായിരുന്നു. അതിനാലാണ് താന്‍ പുറത്തുപറയാതെ ഇത്രയും കാലം മനസില്‍ അടക്കി വെച്ചതെന്നും അവര്‍ പറഞ്ഞു. അടുത്ത ബന്ധുവായ അയാളില്‍ നിന്ന് നേരിട്ട ദുരനുഭവം മനസില്‍ വലിയ ആഘാതം ഏല്‍പ്പിച്ചുവെന്നും പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.