Latest News

അയാളെന്നെ ഒരു മാംസക്കഷണം പോലെ വില്‍ക്കാനൂം തയ്യാറായിരുന്നു; അമല പോള്‍ തുറന്നു പറയുന്നു

2018-02-12 04:01:39am |

ലൈംഗിക ചുവയോടെ തന്നോട് സംസാരിച്ച നൃത്ത അധ്യാപകനെതിരെ നടി അമല പോള്‍ നിയമനടപടി സ്വീകരിച്ചത് വന്‍ വാര്‍ത്തയായിരുന്നു. സംഭവത്തില്‍ നിരവധി ആളുകള്‍ അമലയ്ക്ക് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

തമിഴ് താര സംഘടനയുടെ ജനല്‍ സെക്രട്ടറിയും കൗണ്‍സില്‍ പ്രസിഡന്റുമായ വിശാലായിരുന്നു അമലയ്ക്ക് കൂടുതല്‍ പിന്തുണയുമായി രംഗത്തെത്തിയത്.
അമലയുടെ ധൈര്യത്തിന് അഭിവാദ്യങ്ങളുണ്ടെന്നും കൃത്യമായി നടപടി സ്വീകരിച്ച പൊലീസിന് നന്ദിയുണ്ടെന്നും വിശാല്‍ ടീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് അമല.

എനിക്കൊപ്പം നില്‍ക്കുന്നതിനും ഈ പോരാട്ടത്തില്‍ നിന്ന് ഞാന്‍ പിന്മാറില്ലെന്ന് ഉറപ്പ് വരുത്തിയതിനും നന്ദി. ഇത് എല്ലാ സ്ത്രീകളുടെയും കടമയാണ്. ഇത്തരം സംഭവങ്ങള്‍ വിട്ടുകളയരുത്. നമുക്ക് വേണ്ടി നാം ഉയര്‍ത്തെഴുന്നേല്‍ക്കണം. എന്നെ ഒരു മാംസക്കഷ്ണം പോലെ കച്ചവടം ചെയ്യാന്‍ അയാള്‍ തയ്യാറായിരുന്നു. അയാളുടെ ചങ്കുറ്റം കണ്ടപ്പോള്‍ എന്റെ നിയന്ത്രണം വിട്ടുപോയി അമല പറയുന്നു.

ഈ മാസം ആദ്യമാണ് വ്യവസായിയ നൃത്ത അധ്യാപകനെതിരെ അമല പോലീസില്‍ പരാതി നല്‍കിയത്. ചെന്നെ ടി നഗറിലുള്ള സ്റ്റുഡിയോയില്‍ നൃത്ത പരിശീലനം നടത്തുന്നതിനിടെ തന്നോട് അപമര്യാദയായി പെരുമാറിയെന്നുമാണ് അമല പോലീസിന് നല്‍കിയിരിക്കുന്ന പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.