Latest News

നമുക്ക് വേണ്ടത് മാണിക്യ മലരോ അതോ മനുഷ്യകുരുതിയോ..? പിണറായിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജോയ് മാത്യൂ

2018-02-16 03:32:03am |

'ഒരു അഡാറ് ലവ്' എന്ന ചിത്രത്തിനു പിന്തുണയുമായി രംഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യൂ രംഗത്ത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ് മാത്യൂ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. നമുക്ക് വേണ്ടത് മാണിക്യ മലരോ അതോ മനുഷ്യക്കുരുതിയോ? എന്ന തലക്കെട്ടോടെയാണ് ജോയ് മാത്യുവിന്റെ പോസ്റ്റ് തുടങ്ങുന്നത്.

വിവാദത്തിനു പിന്നില്‍ സ്വതന്ത്രമായ കലാവിഷ്‌കാരത്തോടും ചിന്തയോടുമുള്ള അസഹിഷ്ണുതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. ഗാനവും അതിലെ ദൃശ്യാവിഷ്‌കാരവും വലിയ വിവാദമാക്കി പരാതിയുമായി മുസ്ലീം മതമൗലിക വാദികള്‍ രംഗത്തുവന്നിരിക്കുന്നത് യാദൃശ്ചികമായി കാണാനാവില്ല. അസഹിഷ്ണുത ഏതു ഭാഗത്തുനിന്നായാലും അംഗീകരിക്കാന്‍ പറ്റില്ല. ഇക്കാര്യത്തില്‍ ഹിന്ദു വര്‍ഗീയ വാദികളും മുസ്ലീം വര്‍ഗീയ വാദികളും തമ്മില്‍ ഒത്തുകളിക്കുന്നുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ജോയ് മാത്യൂ രംഗത്തെത്തിയിരിക്കുന്നത്.

ജോയ് മാത്യൂവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നമുക്ക്‌ വേണ്ടത്‌ മാണിക്യ
മലരോ അതോ
മനുഷ്യകുരുതിയോ?
----------------------------
ഒരു സിനിമയിലെ പാട്ട്‌ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണെന്നും അതിനെതിരെയുള്ള അസഹിഷ്ണുതക്കെതിരെ തങ്ങൾക്കില്ലാത്ത പല്ലും നഖവും ഉപയോഗിച്ച്‌ എതിർക്കുമെന്നും പ്രഖ്യാപിക്കുന്ന പോലീസ്‌ മന്ത്രി കൂടിയായ മുഖ്യമന്ത്രി കണ്ണൂരിലെ
സുഹൈബ്‌ എന്ന ചെറുപ്പക്കാരനെ നടുറോഡിലിട്ട്‌ വെട്ടിക്കൊലപ്പെടുത്തിയ അക്രമികളെ ദിവസങ്ങൾ കഴിഞ്ഞിട്ടും പിടിക്കാതിരിക്കുന്നതിലൂടെ
കൊലയാളികൾക്കും
ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടെന്ന്
സമ്മതിക്കുകയാണോ