Latest News

അഡാര്‍ ലൗവ് താരം പ്രിയ വാര്യര്‍ ചോദിച്ച പ്രതിഫലം കേട്ടു തെലുങ്ക് സംവിധായകര്‍ ഞെട്ടി

2018-02-18 04:49:32am |

ഒമര്‍ ലുലു ഒരുക്കുന്ന ഒരു അഡാര്‍ ലൗവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ എന്ന ഒറ്റഗാനം കൊണ്ട് അതിര്‍ത്തികള്‍ക്കപ്പുറം സഞ്ചരിച്ചു കഴിഞ്ഞു പ്രിയ പ്രകാശ് വാര്യര്‍ എന്ന നടി. ഒന്നു നേരം ഇരുണ്ടു വെളുത്തപ്പോഴേയ്ക്കും 3.7 മില്ല്യണ്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സാണ് ഈ നടിക്കു ലഭിച്ചിരിക്കുന്നത്. ഗാനത്തില്‍ ഒറ്റ രംഗത്തു മാത്രം എത്തുന്ന പ്രിയ വാര്യറുടെ അഭിനയം അന്തര്‍ദേശിയ തലത്തില്‍ ശ്രദ്ധ നേടിരുന്നു.

ദിവസവും പ്രിയയെ തേടി നിരവധി അഭിനന്ദനങ്ങളാണു വരുന്നത്. ഇതിനിടയില്‍ പ്രിയയെ തെലുങ്ക് സംവിധായകര്‍ സമീപിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട് ഹാപ്പി ഡെയ്‌സിലൂടെ ശ്രദ്ധ നേടിയ നിഖില്‍ സിദ്ധാര്‍ത്ഥന്‍ നായകനാകുന്ന പുതിയ തെലുങ്കു ചിത്രത്തില്‍ അഭിനയിക്കാന്‍ പ്രിയയെ അണിയറപ്രവര്‍ത്തകര്‍ സമീപിച്ചിരുന്നു. എന്നാല്‍ രണ്ടു കോടി രൂപയാണു പ്രിയ പ്രതിഫലം ചോദിച്ചത്.

ഇതു സംവിധായകനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു എന്നു ചില തെലുങ്കു സിനിമ വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതേക്കുറിച്ച് സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. ഒരു സ്‌കൂള്‍ പശ്ചാത്തലത്തില്‍ പറയുന്ന പ്രണയ കഥയാണ് ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലൗവ്. തൃശൂരുകാരിയാണ് പ്രിയ പ്രകാശ് വാര്യര്‍.