Latest News

ആര്യയുടെ ഭാര്യ മലയാളിയാകുമോ? ഈ രണ്ടു പേര്‍ ചേര്‍ന്ന് വീട് മലയാളി ഹൗസ് ആക്കുമോ?

2018-02-23 02:46:24am |

തെന്നിന്ത്യയില്‍ ഏറ്റവും അധികം സ്ത്രീ ആരാധകരുളള യുവതാരമാണ് ആര്യ. സൗന്ദര്യം കൊണ്ട് പെണ്‍കുട്ടികളുടെ ഹൃദയം കീഴടക്കിയ താരമിപ്പോള്‍ പല ആരാധികമാരുടെയും ഹൃദയം തകര്‍ത്തിരിക്കുകയാണ്. തനിക്ക് വിവാഹ പ്രായമായെന്നും വധുവിനെ ആവശ്യമുണ്ടെന്നും പറഞ്ഞ് ആര്യ ഫെയ്‌സ്ബുക്കില്‍ ഒരു വീഡിയോ ഇട്ടിരുന്നു. ഇതിന് മറുപടിയായി ഒരു ലക്ഷത്തിലധികം കോളുകളും, അപേക്ഷകളുമാണ് ലഭിച്ചത്. ഇതോടെ വിവാഹം ഒരു റിയാലിറ്റി ഷോയാക്കി മാറ്റിയിരിക്കുകയാണ്. തമിഴ് ചാനലിലെ 'എങ്ക വീട്ടു മാപ്പിളൈ' എന്ന റിയാലിറ്റി ഷോയിലേയ്ക്കായി 16 പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. മത്സര വിജയിയെ ആര്യ വിവാഹം ചെയ്യുമെന്നാണ് പ്രഖ്യാപനം.

uploads/news/2018/02/194363/arya-1.jpg

ഇതില്‍ രണ്ടു മലയാളി പെണ്‍കുട്ടികളും ഇടം നേടിയിട്ടുണ്ട്. മലയാള സിനിമയില്‍ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധയരായ സീതാ ലക്ഷ്മി, ദേവ സൂര്യ എന്നിവരാണ് മത്സരാര്‍ത്ഥികള്‍. പരിപാടിയുടെ ആദ്യ എപ്പിസോഡില്‍ രണ്ടു പേരേയും പരിചയപ്പെടുത്തുകയുണ്ടായി. ഇഷ്ട താരത്തിന് സമ്മാനവുമായാണ് ഇരുവരും വേദിയിലെത്തിയത്.

uploads/news/2018/02/194363/arya-2.jpg

പരമ്പരാഗത സ്‌റ്റൈലിലാണ് സീത എത്തിയിരിക്കുന്നതെന്ന് ആര്യ വിശേഷിപ്പിച്ചു. ആഗ്രഹസഫലീകരണത്തിനായി തേങ്ങയും സീത കരുതിയിരുന്നു. ഇത് കൈകൊണ്ട് ആര്യ ഉടച്ചു.ആര്യയെ ഭര്‍ത്താവായി വേണമെന്ന ആഗ്രഹവും സീത പറഞ്ഞു. നാന്‍ കടവുളാണ് ഇഷ്ട ചിത്രമെന്നും, രാജാ റാണി ഇഷ്ട പ്രണയ ചിത്രമാണെന്നും സീത പറഞ്ഞപ്പോള്‍, സീതയെ കാണാന്‍ നസ്രിയേക്കാള്‍ ക്യൂട്ടാണെന്നായിരുന്നു ആര്യയുടെ കമന്റ്.

uploads/news/2018/02/194363/arya-3.jpg

വളരെ ശാന്ത സ്വഭാവമുള്ള കുട്ടിയാണെന്നാണ് ദേവ സൂര്യയ്ക്ക് ആര്യയുടെ വിശേഷണം. കൊച്ചിയില്‍ നിന്ന് വന്നിട്ടും നന്നായി തമിഴ് സംസാരിക്കുന്നുണ്ടെന്നും പറഞ്ഞു. ആര്യയ്ക്ക് മുണ്ടും ഷര്‍ട്ടുമായാണ് ദേവസൂര്യ വന്നത്. ഇത് എന്തായാലും ഞാന്‍ വിവാഹത്തിന് ധരിക്കുമെന്നും ആര്യ പറഞ്ഞു.