Latest News

ചിമ്പു അറിയാതെയാണ് അഡ്മിന്‍ പാട്ട് പുറത്തു വിട്ടത്! മകനെ ന്യായീകരിച്ച് ടി രാജേന്ദര്‍

2018-03-11 05:22:48am |

ചിമ്പുവിന്റെ ബീപ് സോങ് വിവാദത്തില്‍ കുടുങ്ങി അച്ഛന്‍ ടി രാജേന്ദര്‍. ചെന്നൈ കെകെ നഗര്‍ മീനാക്ഷി കോളേജിന് മുന്നില്‍ വിദ്യാര്‍ത്ഥിനിയെ യുവാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിക്കാന്‍ വാര്‍ത്താ സമ്മേളനം നടത്തവെയാണ് ടി രാജേന്ദറെ മാധ്യമ പ്രവര്‍ത്തകര്‍ കുടുക്കിയത്. ബികോം വിദ്യ്യാര്‍ത്ഥിനിയായ അശ്വിനിയാണ് കൊല്ലപ്പെട്ടത്. അഴകേശന്‍ എന്ന യുവാവ് പിടിയിലായി. അശ്വനിയുടെ കൊലപാതകത്തില്‍ തമിഴ്‌നാട്ടില്‍ കടുത്ത പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്.

സംഭവത്തെ അപലപിച്ച് രാജേന്ദര്‍ പറഞ്ഞ വാക്കുകള്‍ അദ്ദേഹത്തിന് തന്നെ തിരിച്ചടിയാവുകയായിരുന്നു. 'ഒരു കാലത്ത് ഒരു തലൈ രാഗംൗ റെയില്ഡ പയനന്‍ഗളില്‍, ഉയിരുള്ളവരൈ ഉഷ, മൈതിലി എന്‍ കാതലി, മോനിഷ എന്‍ മൊണാലിസ തുടങ്ങിയ സ്‌നേഹത്തെ ആഘോഷിക്കുന്ന സിനിമകളാണ് ഞാന്‍ ഉണ്ടാക്കിയത് പക്ഷേ ഇന്നത്തെ സിനിമകളില്‍ പ്രേമം എന്നാല്‍ പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നതാണ്. ഇത് സിനിമ ഉണ്ടാക്കുന്നവരും പ്രേക്ഷകരും ശ്രദ്ധിക്കണം' രാജേന്ദര്‍ പറഞ്ഞു.

അങ്ങനെയെങ്കില്‍ മകന്‍ ചിമ്പു ചെയ്ത ബീപ് സോങിനെ എന്തുകൊണ്ട് അപലപിക്കുന്നില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ തിരിച്ചടിച്ചതോടെ രാജേന്ദര്‍ സമ്മര്‍ദ്ധത്തിലായി. 2015ലാണ് ചിമ്പുവിന്റെ ബീപ് സോങ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലുളള വരികള്‍ ഉള്ളതിനാല്‍ ബീപ് സോങിനെതിരെ വനിതാ സംഘടനകള്‍ പ്രതിഷേധവുമായി എത്തുകയും ചിമ്പുവിനും അനിരുദ്ധിനുമെതിരെ കേസുമെടുത്തിരുന്നു. പാട്ട് ചോര്‍ന്നതാണെന്നും ഇതൊരിക്കലും പുറത്തു വിടാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നുമാണ് ചിമ്പു പറഞ്ഞത്.

മകനെ ന്യായീകരിക്കുന്ന നിലപാടാണ് രാജേന്ദറും സ്വീകരിച്ചത്. 'ഞാന്‍ ഒരു സംഗീത സംവിധായകനാണ് ഞാന്‍ പാട്ടെഴുതിയിട്ടുണ്ട് ചിട്ടപ്പെടുത്തിയിട്ടുമുണ്ട്. ഒരു പാട്ട് പുറത്തു വിടും മുന്‍പ് ഡമ്മിയായ വരികള്‍ എഴുതും. ബീപ് സോങ് അങ്ങനെ സംഭവിച്ചതാണ്. ചിമ്പു അറിയാതെയാണ് അഡ്മിന്‍ പാട്ട് പുറത്തു വിട്ടത്. അഡ്മിന്‍ ചതിച്ചതാണ്. അവനങ്ങനെ ചെയ്യില്ല. എച്ച് രാജയെപ്പോലും അഡ്മിന്‍ ചതിച്ചു പിന്നെയാണോ എന്റെ മകനെ' രാജേന്ദര്‍ ചോദിച്ചു.