Latest News

അരവിന്ദ് സ്വാമി, ചിമ്പു, വിജയ് സേതുപതി തുടങ്ങിയ വന്‍ താരനിരയ്‌ക്കൊപ്പം അപ്പാനി

2018-03-13 03:52:54am |

അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട അപ്പാനി ശരതിന്റെ പിന്നീടുള്ള വളര്‍ച്ച പെട്ടെന്നായിരുന്നു. കൈനിറയെ ചിത്രങ്ങളാണ് അപ്പാനി രവി എന്ന അപ്പാനി ശരത്തിനെ തേടിയെത്തുന്നത്. മോഹന്‍ലാലിനും ലാല്‍ ജോസിനുമൊപ്പമുള്ള വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിന് ശേഷം ഇപ്പോള്‍ അപ്പാനിക്ക് ക്ഷണം ലഭിച്ചിരിക്കുന്നത് സാക്ഷാല്‍ മണിരത്‌നത്തില്‍ നിന്ന്. ഏറെ നാളായുള്ള താരങ്ങള്‍ക്കു പോലും ലഭിക്കാത്ത ഭാഗ്യമാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്.

'ചെക്ക സിവന്ത വാനം' എന്ന ചിത്രത്തില്‍ അരവിന്ദ് സ്വാമി, ചിമ്പു, വിജയ് സേതുപതി തുടങ്ങിയ വന്‍ താരനിരയ്‌ക്കൊപ്പം ഒരു പ്രധാന കഥാപാത്രമായി ശരത്തുമുണ്ട്. വിശാലിന്റെ സണ്ടക്കോഴി 2വില്‍ വില്ലനും ശരത്താണ്. മണിരത്‌നം ചിത്രത്തിന്റെ ഷൂട്ടിങിനായി ശരത് സെറ്റിലെത്തി. തമിഴില്‍ മറ്റ് നിരവധി അവസരങ്ങളും ശരത്തിനെ തേടിയെത്തുന്നുണ്ട്.

ജ്യോതിക, ഐശ്വര്യ രാജേഷ്, അതിഥി റാവു എന്നിവരാണ് നായികമാര്‍. ഫഹദ് ഫാസിലും സിനിമയിലുണ്ടാകുമായിരുന്നെങ്കിലും ഡേറ്റ് പ്രശ്‌നം കാരണം പിന്മാറുകയായിരുന്നു. പിന്നീട് അരുണ്‍ വിജയ്‌യെ ഈ റോളിലേയ്ക്ക് ക്ഷണിച്ചു.