Latest News

ഞാനൊരു വിര്‍ജിനും വെജിറ്റേറിയനുമാണ്, നുണ പരിശോധനയ്‌ക്കോ നാര്‍കോ ടെസ്റ്റിനോ ബ്രെയിന്‍ മാപ്പിങ് ടെസ്റ്റിനോ ഒക്കെ തയാറാണ്!

2018-03-25 05:23:10am |

സെലിബ്രിറ്റികളോട് ആരാധന തോന്നുന്നത് സ്വാഭാവികമാണ്, പക്ഷേ അത് അന്ധമാവുകയും അവരെ ശല്യം ചെയ്യുന്ന അവസ്ഥയിലേക്കുമെത്തുമ്പോഴാണ് സംഗതി കൈവിട്ടുപോകുന്നത്. തങ്ങളിടഷ്ടപ്പെടുന്ന നടിമാര്‍ക്കു വേണ്ടി എന്തും ചെയ്യാനും തയാറുള്ള ചിലരുണ്ട്, അവരെ ദേവീസങ്കല്‍പമായി പ്രതിഷ്ഠിച്ച് ആരാധനാലയങ്ങള്‍ വരെ പണിയുന്നവരുണ്ട്. ചിലര്‍ക്കാണെങ്കില്‍ പ്രണയം മൂത്ത് അവരെ എങ്ങനെയെങ്കിലും വിവാഹം കഴിച്ചാല്‍ മതി, അതിനു തന്നെക്കൊണ്ടു കഴിയുന്ന എന്തും ചെയ്യാനും റെഡിയാവും. ബോളിവുഡ് സുന്ദരി താപ്‌സി പന്നുവാണ് ഇപ്പോള്‍ ഒരു ആരാധകന്റെ പ്രണയം പരസ്യമാക്കിയിരിക്കുന്നത്.  തന്റെ ആരാധകരിലൊരാളുടെ പ്രൊപോസല്‍ കണ്ടു താപ്‌സി തന്നെ ഞെട്ടിയിരിക്കുകയാണ്. രസകരമായ പ്രൊപോസലിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് താപ്‌സി സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. താനൊരു വിര്‍ജിനും വെജിറ്റേറിയനുമാണെന്നും നുണപരിശോധനയ്‌ക്കോ എന്തിനു വേണമെങ്കിലും തയാറാണെന്നും പറഞ്ഞാണ് ആരാധകന്റെ സന്ദേശം. '' ഐ ലവ് യൂ. ഇനിയുള്ള കാലം എന്നെ വിവാഹം കഴിക്കുമോ? ഞാനൊരു വിര്‍ജിനും വെജിറ്റേറിയനുമാണ്, നുണ പരിശോധനയ്‌ക്കോ നാര്‍കോ ടെസ്റ്റിനോ ബ്രെയിന്‍ മാപ്പിങ് ടെസ്റ്റിനോ ഒക്കെ തയാറാണ്''.  ക്യൂട്ടായ ഈ പ്രൊപോസല്‍ അങ്ങനെ തള്ളിക്കളയുന്നതിനു പകരം അതു പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്താതെ സമൂഹമാധ്യമത്തില്‍ പങ്കുവെക്കുകയും ചെയ്തു താരം. ഇനി ജീവിതത്തില്‍ മറ്റെന്തു വേണം എന്നു പറഞ്ഞ്, ബെസ്റ്റ് പ്രൊപോസല്‍ എവര്‍ എന്ന കാപ്ഷനോടെയാണ് താപ്‌സി പ്രൊപോസല്‍ മെസേജ് പങ്കുവച്ചത്.  എന്നാല്‍ ഇതിനിടെ സംഗതി താപ്‌സിയുടെ പബ്ലിസിറ്റി സ്റ്റണ്ടാണെന്നു പറഞ്ഞും ചിലര്‍ രംഗത്തെത്തി. താപ്‌സി ഫോട്ടോഷോപ് ചെയ്തതാണ് ഇതെന്നും യഥാര്‍ഥമല്ലെന്നും താപ്‌സി എന്ന പേരു മറ്റൊരു ഫോണ്ടിലാണെന്നതു കണ്ടാല്‍ തന്നെ കള്ളക്കളി വ്യക്തമാകുമെന്നും ചിലര്‍ പറയുന്നു. പാളിപ്പോയ പിആര്‍ പരിശ്രമമായിപ്പോയി ഇതെന്നും താപ്‌സി വൈകാതെ തന്നെ ഫോട്ടോഷോപ്പിനെക്കുറിച്ചു പഠിക്കേണ്ടിയിരിക്കുന്നു എന്നും ചിലര്‍ കമന്റ് ചെയ്തു.