Latest News

മഞ്ജു ചേച്ചി.. ഈ വേദിയിലുള്ള മിക്ക ആളുകളും ഇവളുടെ ആളുകളാ... വിവാഹ വേദിയില്‍ മഞ്ജു വാര്യരോടു പരിഭവം പറഞ്ഞു നീരജ് മാധവ്: മഞ്ജുവിന്റെ മറുപടി ഇങ്ങനെ

2018-04-07 03:10:20am |

നടന്‍ നീരജ് മാധവിന്റെയും കോഴിക്കോടു കാരാപ്പറമ്പ് സ്വദേശി ദീപ്തിയുടേയും വിവാഹം കഴിഞ്ഞു. കണ്ണൂര്‍ ശ്രീകണ്ഠപുരത്തു വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹ സല്‍ക്കാര വേദിയില്‍ വച്ചു നീരജ് മാധവ് മഞ്ജു വാര്യരോട് അല്‍പ്പം കുസൃതി കലര്‍ന്ന പരിഭവം പറഞ്ഞു.

uploads/news/2018/04/206700/11.jpg

കൊച്ചിയില്‍ നടന്ന റിസപ്ഷനിടയിലായിരുന്നു സംഭവം. മഞ്ജു വേദിയില്‍ നില്‍ക്കുമ്പോള്‍ നീരജ് പരാതി ബോധിപ്പിച്ചു. മഞ്ജു ചേച്ചി, ഇവിടെ ഉള്ള ഒട്ടു മിക്ക ആളുകളും ഇവളുടെ ഇന്‍ഫോ പാര്‍ക്കിലുള്ളവരാണ്. നമ്മുടെ ആളുകളെ ഒന്നും കാണാന്‍ ഇല്ലല്ലോ... ഇതിനു ചിരിച്ചു കൊണ്ടു മഞ്ജുവിന്റെ മറുപടി.

നമ്മുടെ ആളുകള്‍ ഇപ്പ വരും.... ഇതു കേട്ടു നീരജ് ഞങ്ങള്‍ ശബ്ദം കൊണ്ടല്ല കരുത്തു തെളിയിക്കുന്നത് എന്നു സദസിലുള്ളവരോടു പറഞ്ഞു.

uploads/news/2018/04/206700/12.jpg

നീരജിന്റെ റിസപ്ഷന്‍ വിഡിയോ വൈറലായിരുന്നു. ചടങ്ങില്‍ മമ്മൂട്ടി, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങി മലയാള സിനിമയിലെ പ്രമുഖരും പങ്കെടുത്തു. ബഡ്ഡി എന്ന ചിത്രത്തിലൂടെയായിരുന്നു നീരജ് സിനിമയില്‍ എത്തിയത്.