Latest News

ഫൈനലിലെത്തിയ സുസാന പറയുന്നു: നിരാശയുണ്ട്, സമയം വേസ്റ്റായി

2018-04-21 03:15:55am |

എങ്കവീടു മപ്പിളൈ എന്ന റിയാലിറ്റി ഷോയെ ചുറ്റിപ്പറ്റി ഏറെ വിവാദങ്ങള്‍ ഉണ്ടായിരുന്നു. പരിപാടിയെക്കുറിച്ചു മൂന്നു ഫൈനലിസ്റ്റുകളില്‍ ഒരാളായിരുന്നു സുസാന. ഒരു വിവാഹബന്ധം വേര്‍പെടുത്തിയ ഒരു കുട്ടിയുടെ അമ്മയായ ശ്രീലങ്കന്‍ വംശജ സുസാനയ്ക്കു പ്രേക്ഷകരുടെ ഭാഗത്തു നിന്നു വന്‍ പിന്തുണയായിരുന്നു ലഭിച്ചത്. സുസാനയായിരിക്കും വിജയി എന്നും പോലും പലരും പറഞ്ഞു.

എന്നാല്‍ ഫിനാലെയില്‍ ആര്യയുടെ തീരുമാനം പ്രേക്ഷകരെ പോലും വല്ലാതെ ഞെട്ടിച്ചു കളഞ്ഞു. അഗത, സീതലക്ഷ്മി, സുസാന എന്നിവരായിരുന്നു ഫൈനലില്‍. എന്നാല്‍ ഇവരില്‍ ആരേയും വിവാഹം കഴിക്കാന്‍ താന്‍ ഉദേശിക്കുന്നില്ല, ഇതില്‍ ആരേയേലും വിവാഹം കഴിച്ചാല്‍ മറ്റു രണ്ടു പേരുടെ കുടുംബങ്ങള്‍ക്ക് അതു വേദനിക്കും അതു കാണാന്‍ തനിക്കാവില്ല അതിനാല്‍ ഒരു തീരുമാനത്തില്‍ എത്താന്‍ തനിക്കു കുറച്ചു കൂടി സമയം വേണമെന്നായിരുന്നു ആര്യ ആവശ്യപ്പെട്ടത്. മത്സരത്തിനു ശേഷം സുസാന പറഞ്ഞത് ഇങ്ങനെയായിരുന്നു.

ഞങ്ങളെല്ലാവരുടെയും മൂന്ന് മാസങ്ങളാണ് ഇതിനായി മാറ്റിവെച്ചത്. പക്ഷേ അതൊക്കെ വേസ്റ്റായി പോയതായി തോന്നുന്നു. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഒന്നേ ചെയ്യാനുള്ളൂ. എല്ലാം മനസ്സിലാക്കി മുന്നോട്ട് പോവുക. ഇന്ത്യയില്‍ എനിക്ക് ലഭിച്ച ആതിഥേയത്വത്തിന് നന്ദി. കാനഡയെ ഒരുപാട് മിസ് ചെയ്തിരുന്നു. തിരികെയെത്തിയതില്‍ ഞാന്‍ സന്തോഷവതിയാണ്.’ശ്രീലങ്കന്‍ വംശജയായ കനേഡിയന്‍ യുവതി സൂസന്നക്ക് ലഭിച്ചത് വമ്പന്‍ പിന്തുണയായിരുന്നു. വിവാഹബന്ധം വേര്‍പിരിഞ്ഞതും ഒരു കുട്ടിയുടെ അമ്മയുമായ സൂസന്ന ആയിരിക്കും വിജയിയെന്ന് പലരും കരുതിയിരുന്നു.