Latest News

ആര്യ കല്യാണം കഴിക്കാത്തതിന് സംഗീത എന്തു ചെയ്തു....ആങ്കറിങ് ജോലി നിര്‍ത്താന്‍ പറഞ്ഞവരോട് സംഗീതയുടെ കുറിക്കു കൊള്ളുന്ന മറുപടി

2018-04-30 03:02:44am |

റിയാലിറ്റി ഷോയിലൂടെ ആര്യ വധുവിനെ തിരഞ്ഞെടുക്കാത്തതിന് പലരും പരിപാടിയുടെ ആങ്കറായിരുന്ന സംഗീതയേയും ചീത്തവിളിക്കുന്നുണ്ട്. ചിലരൊക്കെ ആങ്കറിങ് നിര്‍ത്തിട്ടു പോക്കൂടെ എന്നു തരത്തിലാണു സംഗീതയുടെ ട്വിറ്ററിലും മറ്റും കമന്റ് ചെയ്യുന്നത്. ഇതിനൊടു ശക്തമായി തന്നെ പ്രതികരിച്ചിട്ടിട്ട് താരം. ആങ്കറിങ് നിര്‍ത്തി പോകാന്‍ പറഞ്ഞവര്‍ക്ക് സംഗീത ട്വിറ്റിലൂടെ നല്‍കിയ മറുപടി ഇതായിരുന്നു.

uploads/news/2018/04/212981/16.jpg

ആങ്കറിങ്ങും ജോലിയും ഉപേക്ഷിക്കാന്‍ എനിക്ക് താക്കീത് തന്നവരോട്...നിങ്ങളുടെ മേല്‍വിലാസവും ഫോണ്‍ നമ്പറും എനിക്കയച്ചു തരിക. ഞാന്‍ എന്റെ മാസം തോറുമുള്ള ബില്ലുകള്‍ നിങ്ങള്‍ക്കയച്ചു തരുന്നതായിരിക്കും. നിങ്ങള്‍ അടച്ചോളു..

ഞാന്‍ എന്റെ ഭാഗം വ്യക്തമാക്കിയിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. വേറെയും ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ടെന്ന് അറിയാം. പക്ഷേ നമുക്കൊരു ജീവിതമുണ്ട് സുഹൃത്തുക്കളെ. നിങ്ങള്‍ക്കത് മടുത്ത് തുടങ്ങിയെങ്കില്‍ ആര്യയുടെ വ്യക്തിപരമായ തീരുമാനത്തെ ചികഞ്ഞ് പരിശോധിക്കാതെ അതിലും മികച്ചതായി സമൂഹത്തില്‍ വേറെയും കാര്യങ്ങളുണ്ട് പരിശോധിക്കാന്‍ എന്നു സംഗീത ട്വിറ്ററില്‍ കുറിച്ചു.