Latest News

പിറന്നാള്‍ ദിനത്തില്‍ അനുഷ്‌കയ്ക്ക് സര്‍പ്രൈസ് ഒരുക്കി കോഹ്‌ലി: വിവാഹശേഷമുള്ള ആദ്യ പിറന്നാള്‍ ദിനത്തിനത്തില്‍ സ്‌പെഷ്യല്‍ പിറന്നാള്‍ സന്ദേശം!

2018-05-02 02:05:40am |

രാജ്യത്തെ ക്യൂട്ട് താരദമ്പതികളാണ് ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും. വിവാഹശേഷമുള്ള ആദ്യ പിറന്നാള്‍ ദിനത്തില്‍ വിരാട് കോഹ്‌ലി സ്‌പെഷ്യല്‍ പിറന്നാള്‍ സന്ദേശമാണ് നല്‍കിയത്. ട്വിറ്ററിലൂടെയാണ് കോഹ്‌ലി ഭാര്യക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

അനുഷ്‌കയ്ക്ക് ഒപ്പമുള്ള സെല്‍ഫി ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് കോഹ്‌ലി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. എന്റെ പ്രിയപ്പെട്ടവള്‍ക്ക് പിറന്നാള്‍ ആശംസകള്‍. എനിക്ക് അറിയാവുന്നതില്‍ വെച്ച് വളരെ പോസിറ്റീവും സത്യസന്ധയും ആയ വ്യക്തി.. ലവ് യൂ. എന്നൊരു കുറിപ്പും കോഹ്‌ലി പോസ്റ്റ് ചെയ്തിട്ടുണ്ട്.