Latest News

റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയുടെ പ്രകടനം വിലയിരുത്തുന്നതിനിടയില്‍ നിയന്ത്രണം വിട്ടു പൊട്ടി കരഞ്ഞു ശരത്

2018-05-04 02:17:20am |

റിയാലിറ്റി ഷോയ്ക്കിടയില്‍ നിയന്ത്രണം വിട്ടു പൊട്ടികരഞ്ഞ് സംഗീത സംവിധായകന്‍ ശരത്. ഒരു സ്വകാര്യ ചാനല്‍ നടത്തുന്ന സംഗീത റിയാലിറ്റി ഷോയ്ക്കിടയില്‍ ദേവ് പ്രകാശ് എന്ന മത്സരാര്‍ത്ഥിയുടെ പ്രകടനം വിലയിരുത്തുമ്പോഴായിരുന്നു സംഭവം. ശരത് വീകാരാധീനനായാപ്പോള്‍ മറ്റു മത്സരാര്‍ത്ഥികളേയും വിധികര്‍ത്താക്കളെയും ഞെട്ടിച്ചു കൊണ്ടായിരുന്നു ശരത് കരഞ്ഞത്. രവിന്ദ്രന്‍ ഈണമിട്ട് യേശുദാസ് പാടിയ ജബ് ദീപ് ജനെ ആനാ എന്ന ഗാനമാണു ദേവ് വേദിയില്‍ ആലപിച്ചത്.

ഈ പാട്ട് തിരഞ്ഞെടുത്തത് നന്നായി എന്നു പറഞ്ഞു ശരത് മത്സരാര്‍ത്ഥിയെ അഭിനന്ദിച്ചു തുടങ്ങി. തുടര്‍ന്ന് രവിന്ദ്ര ജെയിന്‍ എന്ന സംഗീത സംവിധായകന്‍ അന്ധനായിരുന്നു എന്നും അദ്ദേഹത്തിന്റെ ഒരുപാട് ഗാനാങ്ങള്‍ ദാസേട്ടന്‍ പാടിട്ടുണ്ട് എന്നും ശരത് പറഞ്ഞു. താങ്കള്‍ക്കു കാഴ്ച ലഭിച്ചാല്‍ എന്താണ് ആദ്യം കാണേണ്ടത് എന്ന ചോദ്യത്തിന് എനിക്കു യേശുദാസിനെയാണു കാണെണ്ടത് എന്നു രവിന്ദ്ര ജെയിന്‍ പറഞ്ഞു എന്ന ശരത് പറഞ്ഞു.

തുടന്ന് യേശുദാസിനെ കുറിച്ചു വചാലനായ ശരത് പിന്നാലെ പൊട്ടിക്കരയുകയായിരുന്നു. അടുത്തിരുന്നവര്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും പറഞ്ഞത് പൂര്‍ത്തിയാക്കാന്‍ പോലും കഴിയാതെ ശരത് പൊട്ടിക്കരഞ്ഞു. ദാസേട്ടന്റെ പാട്ടിനോടുള്ള സ്‌നേഹമാണു കണ്ണില്‍ കൂടി വരുന്നത് എന്നു മറ്റൊരു വിധി കര്‍ത്താവായ സുജാത പറഞ്ഞു. ദാസേട്ടന്റെ പാട്ടുകാളെക്കുറിച്ചു ഓര്‍മ്മിച്ചതിനാലാണു താന്‍ ആവശ്യമില്ലാതെ ഇമോഷ്ണലായത് എന്നു പിന്നീട് ശരത് പറഞ്ഞു.