Latest News

എന്നെയാണ് ഉദ്ദേശിച്ചത് എങ്കില്‍ ഞാന്‍ പെരുന്തച്ചന്റെ മകന്‍: വിമര്‍ശനവുമായി വന്നയാള്‍ക്കു ഷമ്മി തിലകന്റെ കുറിക്കു കൊള്ളുന്ന മറുപടി

2018-05-05 03:28:16am |

ദേശീയ പുരസ്‌ക്കാര വിവാദത്തില്‍ യേശുദാസിനെ വിമര്‍ശിച്ച് മലയാളത്തിലെ അതുല്യ നടന്‍ തിലകന്റെ മകന്‍ ഷമ്മി തിലകനും എത്തിരുന്നു. യൂ ടു ദാസേട്ടാ എന്നായിരുന്നു ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ദേശീയ പുരസ്‌ക്കാരത്തെക്കുറിച്ചു പറയാന്‍ ഷമ്മിയാരാണ് എന്നു ചോദിച്ചയാള്‍ക്ക് നിങ്ങള്‍ എന്നെ ഉദ്ദേശിച്ചാണ് എങ്കില്‍ ഞാന്‍ പെരുന്തച്ചന്റെ മകന്‍ എന്നായിരുന്നു ഷമ്മിയുടെ മറുപടി.

uploads/news/2018/05/214084/14.jpg

1990 ലെ പുറത്തിറങ്ങിയ പെരുന്തച്ചനിലെ അഭിനയത്തിനു ഷമ്മിയുടെ പിതാവും മലയാളത്തിലെ അതുല്യ നടനുമായ തിലകന് ദേശീയ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നു എങ്കിലും ലഭിച്ചില്ല. ആ വര്‍ഷം അഗ്നിപഥിലെ അഭിനയത്തിന് അമിതാഭ് ബച്ചനായിരുന്നു അവാര്‍ഡ് ലഭിച്ചത്. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിരുന്നു. തിലകനായിരുന്നു എങ്കില്‍ പുരസ്‌ക്കാരം സ്വീകരിക്കുമായിരുന്നു എന്നു പറഞ്ഞയാളോടു തന്റെ അച്ഛനെ തനിക്ക് അറിയാവുന്ന പോലെ മാറ്റാര്‍ക്കും അറിയില്ല എന്നായിരുന്നു ഷമ്മിയുടെ മറുപടി.